പണിമുടക്ക് വിജയിപ്പിക്കും: കെ.എ.ടി.എഫ്



കോഴിക്കോട് : 6 ഗഡു (18%) ക്ഷാമബത്ത കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക, അധ്യാപകർക്ക് നിയമനാംഗീകാരം നൽകുക, മെഡിസപ്പിലെ അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക, ഡി.എ. വിഷയത്തിൽ കോളേജ് അധ്യാപകരോട് സർക്കാർ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക, 2019 ശമ്പള പരിഷ്ക്കരണ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജനുവരി 24 ന് സംസ്ഥാനത്ത് നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കുമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കോഴിക്കോട് റവന്യൂ ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചു.




സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ഉമ്മർ ചെറൂപ്പ യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് പി.കെ.അബ്ദുൽ ഹഖീം അധ്യക്ഷതവഹിച്ചു. അബ്ദുൽ മജീദ് ബാലുശ്ശേരി,എം.കെ.റഫീഖ്, കെ.കെ.യാസിർ,പി.അബ്ദു റാസിഖ്, എ.അബ്ദുൽ റഹീം, കെ. അബ്ദുല്ലത്തീഫ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി കെ.വി.അബ്ദുൽ ജൈസൽ സ്വാഗതവും ട്രഷറർ ഐ. സൽമാൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris