കരിപ്പൂരിൽ 41 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി



കരിപ്പൂർ വിമാനത്താവളത്തിൽ 41 ലക്ഷം രൂപയുടെ സ്വർണം പോലീസ്പിടികൂടി.

കുവൈത്തിൽ നിന്നും എയർ ഇന്ത്യ എക്സ‌്പ്രസ് വിമാന ത്തിലെത്തിയ വളാഞ്ചേരി സ്വദേശി ആസിഫ് റിയാസ് (38) ആണ് 649 ഗ്രാം സ്വർണവുമായി പോലീസ് പി ടിയിലായത്.






സ്വർണം
സ്വീകരിക്കാനെത്തിയ കള്ളക്കടത്ത് സംഘത്തിൽപ്പെട്ട കോഴിക്കോട്, എലത്തൂർ സ്വദേശി ദിലൂപ് മിർസ (45)യെയും പോലീസ്
കസ്റ്റഡിയിലെടുത്തു. ഇയാളുടെ കൈവശം കരിയർക്ക് നൽകാനായി സൂക്ഷിച്ചിരുന്ന 100,000 രൂപയും കണ്ടെടുത്തു. സ്വർണം മിശ്രിത രൂപത്തിലാക്കി 2 കാപ്സ്യൂളുകൾ രൂപത്തിൽ പാക്ക് ചെയ്ത് ശരീരത്തിൽ ഒളിപ്പിച്ചാണ് ആസിഫ് റിയാസ് കരിപ്പൂരിലെത്തിയത്.കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ
പോലീസ് പിടികൂടുന്ന അഞ്ചാമത്തെ സ്വർണക്കടത്ത്_
കേസാണിത്.

 പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കും._ തുടരന്വേഷണത്തിനായി വിശദമായ
റിപ്പോർട്ട് കസ്റ്റംസ്പ്രിവന്റീവിന് സമർപ്പിക്കും.

Post a Comment

Previous Post Next Post
Paris
Paris