ശബരിമല: മകരവിളക്ക് ദര്‍ശനത്തിനായി സന്നിധാനം ഒരുങ്ങി. തിങ്കളാഴ്ച പൊന്നമ്പലമേട്ടില്‍ മകരജ്യോതി. സന്നിധാനത്ത് ഇന്ന് ബിംബ ശുദ്ധക്രിയകള്‍ നടക്കും.
ളാഹയില്‍ എത്തിചേരുന്ന തിരുവാഭരണ ഘോഷയാത്ര, ളാഹ സത്രത്തില്‍ തങ്ങിയശേഷം തിങ്കളാഴ്ച പ്രയാണമാരംഭിച്ച് സന്നിധാനത്തെത്തും.
ദിവ്യജ്യോതി ദര്‍ശിക്കാൻ സന്നിധാനത്തും പരിസരത്തും ഭക്തജനപ്രവാഹമാണ്. ഭക്തര്‍ മലയിറങ്ങാതെ സന്നിധാനത്ത് തുടരുകയാണ്. രണ്ട് ലക്ഷത്തോളം ഭക്തര്‍ മകരവിളക്ക്ദര്‍ശനത്തിനായി സന്നിധാനത്തും പരിസരത്തും എത്തിച്ചേരുമെന്നാണ് വിലയിരുത്തല്‍.
ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അവസാനഘട്ട വിലയിരുത്തലുകളും നടത്തി. മകരജ്യോതി ദര്‍ശിക്കാൻ 10 പോയിന്റുകളാണുള്ളത്. ഇവിടെ കുടിവെള്ളം ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. തിരക്ക് നിയന്ത്രിക്കാനുള്ള നടപടിക്രമങ്ങളും പോലീസ് സ്വീകരിച്ചിട്ടുണ്ട്.

Post a Comment