SKJM കോഴിക്കോട് ജില്ലാ മുസാബഖ : കോഴിക്കോട് മേഖല ചാമ്പ്യൻമാർ


മുക്കം : കലാസ്വാദനത്തിന്റേയും സർഗ വൈഭവത്തിന്റേയും തനിമകളെ ചേതോഹരമായി ആവിഷ്കരിച്ച് ഇസ്ലാമിക സാഹിത്യത്തിന് ഊന്നൽ നൽകിയ ജില്ലാ മുസാബഖക്ക് പ്രൗഡോജല സമാപനം . രണ്ടു ദിവസങ്ങളിലായി മണാശേരി എം.എ.എം.ഒ കോളജ് കാംപസിലെ എൻ.അബ്ദുല്ല മുസ്ലിയാർ നഗറിൽ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ഇസ്ലാമിക കലാമേളയ്ക്കാണ് ഇന്നലെ തിരശ്ശീല വീണത് . സംസ്കാര വാഹിനികളായ കലയും സാഹിത്യവും സമ്പുഷ്ടമാക്കപ്പെട്ട മേളയിൽ ആറു വേദികളിലായി നടന്ന 81 ഇനം മത്സരങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 65 റെയ്ഞ്ചുകളിലെ 600 ഓളം വിദ്യാർഥികളാണ് മാറ്റുരച്ചത് . കുറ്റ്യാടി , കോഴിക്കോട് , താമരശേരി , വടകര , മാവൂർ , കൊയിലാണ്ടി എന്നീ ആറ് മേഖലകൾ തമ്മിലായിരുന്നു മത്സരം . സബ് ജൂനിയർ , ജൂനിയർ , സീനിയർ , സൂപ്പർ സീനിയർ , ജനറൽ , സബ് ജൂനിയർ ഗേൾസ് , ജൂനിയർ ഗേൾസ് , സീനിയർ ഗേൾസ് , ജനറൽ ഗേൾസ് എന്നിങ്ങനെ 11 വിഭാഗങ്ങളിലാ ണ് മത്സരങ്ങൾ അരങ്ങേറിയത് . വൈജ്ഞാനിക വികാസത്തിനപ്പുറം കലാപരവും സർഗാത്മകവു മായ കഴിവുകൾ കൂടി പ്രകടമാകുന്ന വിരുന്നുകളാ യിരുന്നു ഓരോ വിദ്യാർഥിയും അധ്യാപകനും കാഴ്ച വച്ചത് . മറ്റ് കലോത്സവങ്ങളിൽ നിന്ന് വ്യത്യസ്തമായി അധ്യാപകർക്കും മത്സരങ്ങളുണ്ട് എന്നതാണ് സമസ്‌ത കലാമേളകളുടെ പ്രത്യേകത , മദ്രസ അധ്യാപകരിലെ സർഗവാസനകൾ കണ്ടെത്തി പരിപോഷിപ്പിക്കുകയും അവ വിദ്യാർഥികളുടെ സാഹിത്യ വികാസങ്ങളെ ഉത്തേജിപ്പിക്കാൻ പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത് . ജനകീയ പങ്കാളിത്തം കൊണ്ടും ആതിഥേയത്വം കൊണ്ടും മികച്ചുനിന്ന കലാമേളയിൽ 381 പോ യിന്റ് നേടി കോഴിക്കോട് മേഖല കിരീടം ചൂടി , 377 പോയിന്റ് നേടി താമരശേരി മേഖല രണ്ടാംസ്ഥാ നവും 375 പോയിന്റ് നേടി കുറ്റ്യാടി മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി .




ജനറൽ ബോയ്സ് , അലുംനി , ജനറൽ ഗേൾസ് എന്നീ മൂന്നു വിഭാഗങ്ങളിൽ കോഴിക്കോട് മേഖലയും ജൂനിയർ, സൂപ്പർ സീനിയർ, മുഅല്ലിം എന്നീ വിഭാഗങ്ങളിൽ കുറ്റ്യാടി മേഖലയും സബ്ജൂനിയർ, ജൂനിയർ ഗേൾസ് എന്നീ വിഭാഗങ്ങളിൽ താമരശ്ശേരി മേഖലയും സിനിയർ ബോയ്സ് വിഭാഗത്തിൽ കൊയിലാണ്ടി മേഖലയും സീനിയർ ഗേൾസ് വിഭാഗ ത്തിൽ വടകര മേഖലയും ചാംപ്യന്മാരായി .

 സബ്ജൂനിയർ വിഭാഗത്തിൽ കലാപ്രതിഭയായി താമരശേരി മേഖലയിലെ ഓമശ്ശേരി ഹയാത്തുൽ ഇസ്ലാം മദ്രസയിലെ ടി.പി മുഹമ്മദ് അസ്ലമും ജൂനിയർ വിഭാഗത്തിൽ കോഴിക്കോട് മേഖലയിലെ നല്ലളം ശംസുൽ ഉലും മദ്റസയിലെ മുഹമ്മദ് അഫ്നാസും സീനിയർ വിഭാഗത്തിൽ മാവൂർ മേഖലയിലെ മലയമ്മ താജുദ്ദീൻ മദ്റസയിലെ കെ.സഹലും സൂപ്പർ സീനിയർ വിഭാഗത്തിൽ കുറ്റ്യാടി മേഖലയിലെ പേരാമ്പ്ര കുവത്തുൽ ഇസ്ലാം സെക്രട്ടറി മദ്രസയിലെ എൻ കെ മുഹമ്മദ് സിനാനും ജൂനിയർ ഗേൾസ് വിഭാഗത്തിൽ താമരശ്ശേരി മേഖലയിലെ വാവാട് ജന്നത്തുൽ ഉലൂം മദ്രസയിലെ നദാ ഫാത്തിമയും സീനിയർ ഗേൾസ് വിഭാഗത്തിൽ വടകര മേഖലയിലെ തിരുവള്ളൂർ നുസ്രത്തുൽ ഇസ്ലാം മദ്രസയിലെ റഷ ഫാത്തിമയും അലൂംനി വിഭാഗത്തിൽ വടകര മേഖലയിലെ വടകര ബുസ്ഥാനുൽ ഉലൂം മദ്രസയിലെ ഷഹർബിനും മുഅല്ലിം വിഭാഗത്തിൽ വടകര മേഖലയിലെ അടക്കാതെരു ദാറുസ്സലാം മദ്രസയിലെ അബ്ദുസമദ് വാഫിയും തിരഞ്ഞെടുക്കപ്പെട്ടു

 സമാപന സമ്മേളനം സമസ്ത സെക്രട്ടറി ഉദ്ഘാടനം ചെയ്തു ഇസ്ലാമിക മൂല്യങ്ങളെയും ധാർമിക ചിന്തകളെയും പ്രചരിപ്പിക്കാനുള്ള അവസരങ്ങളാക്കി കലാ മേളകളെ മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു . ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാപ്രസിഡന്റ് കെ .കെ ഇബ്രാഹിം മുസ്ലിയാർ അധ്യക്ഷനായി . കെ . ഉമർ ഫൈസി മുക്കം , സമസ്ത മാനേജർ കെ . മോയിൻകുട്ടി മാസ്റ്റർ , മുക്കം മുസ്ലിം ഓർഫനേജ് വൈസ് പ്രസിഡന്റ് വി . മരക്കാർ എന്നിവർ സമ്മാനദാനം നിർവഹിച്ചു . സൈനുൽ ആബിദീൻ തങ്ങൾ , എസ്.കെ.ജെ.എം ജില്ലാ ജനറൽ സെക്രട്ടറി പി . അസൈനാർ ഫൈസി , ആർ.വി സലീം മൗലവി , ബഷീർ ദാരിമി പന്തിപ്പൊയിൽ , ഹുസൈൻ യമാനി മുക്കം , സലാം മൗലവി കൊയിലാണ്ടി , നൗഷാ ദ് അസ്ഹരി , സാക്കിർ ഹുസൈൻ ദാരിമി , ജബ്ബാർ മുസ്ലിയാർ , നുഹുമാൻ കുമാരനെല്ലൂർ , നാസർ മൈത്ര , അബ്ദുല്ല ഫൈസി , സാജിദ് ഫൈസി , മജീദ് , അബ്ദുല്ല മുസ്ലിയാർ , കുഞ്ഞിരായിൻ , റസാഖ് ദാരിമി , ഷഹീർ ദാരിമി , മുഹമ്മദ് ഹൈത്തമി തുടങ്ങിയവർ പങ്കെടുത്തു .

Post a Comment

Previous Post Next Post
Paris
Paris