ജീവതാളം സ്ക്രീനിങ് ക്യാമ്പും ന്യൂട്രീഷൻ ഫുഡ് പ്രദർശനവും സംഘടിപ്പിച്ചു


പുള്ളന്നൂർ : ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വാർഡ് പുള്ളന്നൂരിൽ ജീവതാളം സ്ക്രീനിങ് ക്യാമ്പും ന്യൂട്രീഷൻ ഫുഡ് പ്രദർശനവും സംഘടിപ്പിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ വിപിഎ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. 




ജെ.പി. എച്. എൻ രമിത അധ്യക്ഷത വഹിച്ചു. ജെ. എച്. ഐ അബ്ദുൽ ഹക്കീം, എം. എൽ. എസ്. പി അപർണ്ണ എന്നിവർ ക്ലാസെടുത്തു. ചൂലൂർ കുടുംബാരോഗ്യത്തിലെ നഴ്സുമാർ വാർഡ് ആശാപ്രവർത്തകർ വാർഡ് സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വിവിധ ന്യൂട്രീഷൻ ഭക്ഷണങ്ങളുടെ പ്രദർശന മത്സരവും മത്സരത്തിൽ പങ്കെടുത്തവർക്ക് സമ്മാന വിതരണവും നടത്തി.



Post a Comment

Previous Post Next Post
Paris
Paris