ക്രിസ്മസ് പരീക്ഷ : ചോദ്യങ്ങൾ തലേന്ന് യുട്യൂബ് ചാനലിൽ : ചോദ്യചോർച്ച സംശയിച്ച് അധ്യാപകർ


  കോഴിക്കോട് : പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷകളുടെ ചോദ്യങ്ങൾ തലേദിവസം തന്നെ ബ്ലോഗർ യുട്യൂബ് ചാനലിൽ പ്രവചിക്കുന്നു . ഒന്നിലേറെ പരീക്ഷകളിൽ ഇതു സംഭവിച്ചതോടെ ചോദ്യക്കടലാസു കൾ ചോർന്നതായി അധ്യാപകർ സംശയമുന്നയിച്ചു . വിദ്യാർഥികൾക്ക് ഓൺലൈനായി ക്ലാസ് എടുക്കുന്ന യുട്യൂബ് ചാനലിലെ അവതാരകനാ ണു പരീക്ഷകളുടെ തലേന്നു രാത്രി “ ക്വസ്റ്റ്യൻ പ്രെഡിക്ഷൻ ' എന്ന പേരിൽ ചോദ്യങ്ങൾ അവതരിപ്പിക്കുന്നത് . 




15 നു നടന്ന ഇംഗ്ലിഷ് പരീക്ഷയുടെ തലേന്ന് , ചോദ്യക്കടലാസിലെ 40 മാർക്കിന്റെ ചോദ്യങ്ങൾ ഏതൊക്കെയായിരിക്കുമെന്നു വിശദീകരിച്ചിരുന്നു . പ്രൊഫൈൽ രചനയ്ക്ക് കവി ഡബ്ല്യു.ബി.യേറ്റ്സിന്റെ ജീവിതരേഖ അടക്കം 40 മാർക്കിന്റെ ചോദ്യങ്ങളും അതേപടി പിറ്റേന്നു ചോദ്യക്കടലാസിലുണ്ടായിരുന്നു . ഇന്നലെ നടന്ന സാമൂഹിക പാഠം പരീക്ഷയിലും ഇത് തന്നെ ആവർത്തിച്ചു . സംസ്ഥാനത്തൊട്ടാകെയുള്ള സ്കൂളുകൾക്കു ചോദ്യക്കടലാസ് തിരുവനന്തപുരത്തുനിന്നു തയാറാക്കി അയയ്ക്കുകയാണ് . ഇവ ചോർന്നിട്ടുണ്ടോയെന്നു പരിശോധിക്കണമെന്നാണ് അധ്യാപകർ ആവശ്യപ്പെടുന്നത് .

Post a Comment

Previous Post Next Post
Paris
Paris