ശരീരത്തിൽ വെള്ള പെയിന്റടിച്ചു; മുഖ്യമന്ത്രിക്കെതിരെ വേറിട്ട പ്രതിഷേധവുമായി തലവൂർ പഞ്ചായത്തംഗം



പത്തനംതിട്ട: മുഖ്യമന്ത്രിക്കെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി തലവൂർ പഞ്ചായത്തംഗം രഞ്ജിത്ത്. ശരീരം മുഴുവൻ വെള്ള പെയിന്റടിച്ചാണ് പ്രതിഷേധം. ഇന്ന് നവകേരള സദസ് പത്തനാപുരത്ത് എത്തുന്നതിന് മുന്നോടിയായാണ് പ്രതിഷേധം




ഈശ്വരൻ തന്നെ സൃഷ്ടിച്ചത് കറുപ്പായിട്ടാണ്. താൻ പതിവായി കറുപ്പ് ധരിക്കുന്ന ആളുമാണ്, എന്നാൽ അത് തന്റെ മുഖ്യമന്ത്രി അഥവാ രാജാവിന് ഇഷ്ടമല്ല. അതിനാലാണ് ദേഹത്ത് വെള്ള പെയിന്റടിച്ചത്. ഇത് പ്രതിഷേധമല്ല, ഇവിടെ ജീവിക്കാനുളള ആഗ്രഹം കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നും രഞ്ജിത്ത് പറഞ്ഞു.

തന്റെ വാർഡിൽ വൈദ്യുതി സ്ഥിരമായി മുടങ്ങുന്നതിനെതിരെ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ച് ശ്രദ്ധേയനായ വ്യക്തിയാണ് രഞ്ജിത്ത്. ബിൽ അടയ്‌ക്കാനായി ചില്ലറ നാണയങ്ങളുമായി കെഎസ്ഇബി ഓഫീസിലെത്തിയാണ് അദ്ദേഹം ഉദ്യോഗസ്ഥരെ കുഴപ്പിച്ചത്. തന്റെ വാർഡിലെ 9 പേരുടെ ബില്ലിന്റെ തുകയായി 7000 രൂപയുടെ നാണയമാണ് അദ്ദേഹം കെഎസ്ഇബി ഓഫീസിൽ നൽകിയത്

Post a Comment

Previous Post Next Post
Paris
Paris