കാറില്‍ നിന്നിറങ്ങി കുട്ടികളോട് സംസാരിച്ച് ഗവര്‍ണര്‍ കോഴിക്കോട് നഗരത്തില്‍; വന്‍ പോലീസ് സന്നാഹം


കോഴിക്കോട്: പോലീസ് സുരക്ഷ നിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരെ വെല്ലുവിളിച്ച് ​ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് ന​ഗരത്തിൽ. തനിക്ക് പോലീസ് സുരക്ഷ ആവശ്യമില്ലെന്ന് ഡി.ജി.പിയെ അറിയിക്കുമെന്ന് കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ വച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നു.





കൃത്യമായി ഏത് പ്രദേശത്തേക്കാണ് എത്തുന്നതെന്ന് വ്യക്തമാകാതിരുന്നതോടെ പോലീസ് ആശയക്കുഴപ്പത്തിലായി. എന്നിരുന്നാലും മിഠായിത്തെരുവ്, മാനാഞ്ചിറ പ്രദേശങ്ങളിൽ പോലീസ് കനത്ത സുരക്ഷയൊരുക്കി.

തന്നെ ആക്രമിക്കണമെങ്കിൽ നേരിട്ട് വരണമെന്നാണ് ​ഗവർണർ എസ്.എഫ്.ഐയെ വെല്ലുവിളിച്ചത്. പോലീസ് സുരക്ഷയില്ലെങ്കിൽ പ്രവർത്തകരോടെ തന്നിൽ നിന്ന് അകലം പാലിക്കാൻ മുഖ്യമന്ത്രി തന്നെ ആവശ്യപ്പെടും. തന്നോട് കേരളത്തിലെ ജനങ്ങൾക്ക് സ്നേഹമാണ്. തനിക്ക് തിരിച്ചും. തന്നെ അവർ സംരക്ഷിക്കുമെന്നും ​ഗവർണർ പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris