പെരുവയലിൽ ആറാമത് പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി


പെരുവയൽ:
പെരുവയലിൽ ആറാമത് പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണ്ണമെൻറ് ഡിസംബർ 24 ആം തീയതി തുടക്കം കുറിച്ചു. ഏലാശ്ശേരി രാജീവ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കും പുതിയേടത്ത് സാമി വിന്നേഴ്സ് ട്രോഫിക്കും പീടിക കണ്ടിയിൽ ഗോപിനാഥൻ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള ഫുട്ബോൾ ടൂർണമെന്റുകളാണ് പെരുവയൽ സോക്കർ കോർട്ടിൽ തുടക്കം കുറിച്ചത്. ഫുട്ബോൾ മത്സരങ്ങൾ നാലുദിവസം നീണ്ടുനിൽക്കും.




 പെരുവയലിലും സമീപ പ്രദേശത്തുള്ള കായികതാരങ്ങൾ ഇവിടെ മത്സരത്തിനായി എത്തിയിട്ടുണ്ട്.
ഇത്തരം ഫുട്ബോൾ ടൂർണമെന്റിലൂടെ ഒരുപാട് കായികതാരങ്ങളെ വളർത്തിയെടുക്കുവാൻ സാധിച്ചിട്ടുണ്ട്. പ്രദേശത്തെ വിവിധയിനം ക്ലബ്ബുകളുടെ കൂട്ടായ്മയോടുകൂടിയാണ് പ്രീമിയർ ലീഗ് സംഘടിപ്പിച്ചിട്ടുള്ളത്.
ഗോകുലം എഫ് സി കായിക താരം മിശാൽ കളിക്കാരുമായി പരിചയപ്പെട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു.
ടൂർണമെന്റ് കമ്മിറ്റി കൺവീനർ അനൂപ് പി ജി സ്വാഗതവും ചെയർമാൻ ഉനൈസ് അരീക്കൽ അധ്യക്ഷതയും നിർവഹിച്ചു.
സി ടി സുകുമാരൻ, ഹംസ നെച്ചിതൊടികയിൽ, പെരുവയൽ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ വിനോദ് ഇളവന, ജയേഷ് ഇളവന തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കലാ കായിക സാമൂഹിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിച്ചു പോരുന്ന നിരവധിപേർ ചടങ്ങിൽ സന്നിഹിതരായിരുന്നു

Post a Comment

Previous Post Next Post
Paris
Paris