പുള്ളന്നൂർ : മാലിന്യമുക്ത പുള്ളന്നൂർ എന്ന ലക്ഷ്യം സാധ്യമാക്കുന്നതിന് സ്പർശം പുള്ളന്നൂരിന്റെ നേതൃത്വത്തിൽ പുള്ളന്നൂരിന്റെ വിവിധ മേഖലകളിലായി ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. മദ്രസകൾ, സ്കൂൾ, കവലകൾ കേന്ദ്രീകരിച്ചാണ് ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചിട്ടുള്ളത്.
സ്ഥാപിക്കൽ ചടങ്ങ് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ വിപിഎ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു സ്പർശം പ്രവർത്തകരായ എൻ പി മുഹമ്മദ്, ഷാനവാസ് എ പി, ജലീൽ എംപി, മജീദ് സംഗമം, നസീർ. പി, ഷുക്കൂർ ഐ കെ, ഫാരീദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

Post a Comment