വ്യാപാരികളുടെ ആശ്വാസ് കുടുംബ സുരക്ഷാ പദ്ധതി മാതൃകാപരം: എംകെ രാഘവൻ എം പി

കുന്ദമംഗലം: വ്യാപാരികളുടെ നേതൃത്വത്തിൽ നടക്കുന്ന 'ആശ്വാസ് കുടുംബ സുരക്ഷാ പദ്ധതി' മാതൃകാപരമെന്ന് എം കെ രാഘവൻ എം പി. കുടുംബം പുലർത്താൻ ഒരു ദിവസത്തിൽ ഏറിയ സമയവും കടകളിൽ ചെലവഴിക്കുന്ന വ്യാപാരികൾക്ക് മരണമടയുമ്പോൾ ഒരു വലിയ തുക നൽകി അവരുടെ കുടുംബത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ വ്യാപാരികൾ മുൻകൈയെടുത്ത് ആരംഭിച്ച പദ്ധതി ഏറെ ഗുണപ്രദവും, ചെറുകിട വ്യാപാരികൾക്ക് ആശ്വാസവുമാണെന്ന് അദ്ദേഹം പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശ്വാസ് കുടുംബ സുരക്ഷാ പദ്ധതിയുടെ മൂന്നാം ഘട്ട ധനസഹായ വിതരണം കുന്ദമംഗലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.




പി ടി എ റഹീം എം എൽ എ മുഖ്യാതിഥിയായിരുന്നു.വി പി എം കബീർ അധ്യക്ഷത വഹിച്ചു. കെ വി വി ഇ എസ് സംസ്ഥാന സെക്രട്ടറി പി കെ ബാപ്പു ഹാജി പദ്ധതി വിശദീകരണം നടത്തി. അഷ്റഫ് മൂത്തേടത്ത്, ജിജി കെ തോമസ്, കെ സുനിൽ കുമാർ, എം ബാബുമോൻ, സലീം രാമനാട്ടുകര, മനാഫ് കാപ്പാട്, അമീർ മുഹമ്മദ് ഷാജി, റഫീഖ് മാളിക, കെ എം ഹനീഫ, യു അബ്ദുറഹിമാൻ, എം കെ മൻസൂർ, നാസർ മാവൂരാൻ, കെ വി പ്രസന്നകുമാർ, വിനോദ് കുമാർ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris