നടപ്പിലാക്കുന്ന സ്കൂൾ സോഷ്യൽ സർവീസ് സ്കീം പദ്ധതിയുടെ ഭാഗമായി ചേന്ദമംഗല്ലൂർ ജി.എം.യു.പി. സ്കൂളിൽ ദ്വിദിന സഹവാസക്യാമ്പ് 'നൂൽ പട്ടം' സംഘടിപ്പിച്ചു.
" സേവനം സഹജീവനം" എന്ന ആപ്തവാക്യം മുൻ നിർത്തി സംഘടിപ്പിച്ച
ക്യാമ്പിൽ
ഗ്രൂപ്പ് ഡൈനാമിക്സ്
പുലരിത്തുടി
ഒരു കുഴലിൻ നാദം നമ്മൾ
അകക്കണ്ണ് തൊടുമ്പോൾ
പ്രകൃതി പാഠം
പട്ടവും നൂലും
തുടങ്ങിയ സെഷനുകളാണ് നടന്നത്.
ശ്രീനിവാസൻ ചെറുകുളത്തൂർ
ലിനീഷ് നരയംകുളം
സുധാകരൻ ചൂലൂർ
അബ്ദു അരീക്കോട്
ഹുസൈൻ. പി.എ.
ഇർഫാൻ കെ.ടി
തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നല്കി.
കൂട്ടായ്മയുടെ കരുത്തും കരുതലും അറിഞ്ഞ്
സർഗാത്മകതയുടെയും സ്വയം പ്രകടനത്തിന്റെയും സൗന്ദര്യം നുകർന്ന്
പ്രകൃതിയെ അടുത്തറിഞ്ഞ്
ഭിന്നശേഷിക്കാരുടെ ജീവിതം നേരിട്ട
നുഭവിച്ച്
കുടുംബത്തിലും വിദ്യാലയത്തിലും സമൂഹത്തിലും സ്വന്തം സ്ഥാനം ബോധ്യപ്പെട്ട് കുട്ടികൾ രണ്ടു ദിവസം ചെലവഴിച്ചു.
മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ
ദീപ്തി.ടി. ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഇ. സത്യനാരായണൻ
കൗൺസിലർ അബ്ദുൾ ഗഫൂർ , കുന്ദമംഗലം ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ അജയൻ എൻ.പി.
പി.ടി.എ.പ്രസിഡണ്ട് സുബീഷ് . ഒ, എസ്.എം.സി. ചെയർമാൻ ബഷീർ അമ്പലത്തിങ്ങൽ, എം.പി.ടി.എ പ്രസിഡണ്ട്
ഷബ്ന ജാസ്മിൻ , പി.ടി.എ. വൈസ് പ്രസിഡണ്ട് ഡോ.എം.പി. മുഹമ്മദ്, പ്രഥമാധ്യാപകൻ കെ.വാസു,
സ്റ്റാഫ് സെക്രട്ടറി ത്രിവേണി പി.
എസ്. ആർ.ജി
കൺവീനർ സജീവ്.കെ.
സ്കൂൾ ലീഡർ ജസ ജുമാൻ തുടങ്ങിയവർ സംബന്ധിച്ചു.
ക്യാമ്പ് ഡയരക്ടർ സാജിദ് പുതിയോട്ടിൽ,
യൂണിറ്റ് കോർഡിനേറ്റർ
കർണകുമാർ ഡി.പി.
അധ്യാപകർ, പി.ടി.എ. , എസ്.എം.സി ,
എം.പി. ടി.എ അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നല്കി.


Post a Comment