കൊച്ചി :സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഏറ്റവും ഉയര്‍ന്ന നിരക്കുകളിലൊന്നാണ് വ്യാപാരം പുരോഗമിക്കുന്നത്.
തിങ്കളാഴ്ച (27.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 22 കാരറ്റിന് 200 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5735 രൂപയും ഒരു പവന്‍ 22 കാരറ്റിന് 45,880 രൂപയുമാണ് നിരക്ക്.
കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 18 കാരറ്റിന് 160 രൂപയും കൂടി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4755 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 38,040 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. സാധാരണ വെള്ളിയുടെ വിലയും കൂടിയിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 81 രൂപയായപ്പോള്‍ ഹാള്‍മാര്‍ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയില്‍ വ്യാപാരം തുടരുകയാണ്.
ശനിയാഴ്ച (25.11.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 22 കാരറ്റിന് 200 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5710 രൂപയും ഒരു പവന്‍ 22 കാരറ്റിന് 45680 രൂപയുമായിരുന്നു വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 18 കാരറ്റിന് 160 രൂപയും വര്‍ധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4735 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37880 രൂപയിലുമാണ് വ്യാപാരം നടന്നത്.
ശനിയാഴ്ച വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 79 രൂപയില്‍ നിന്ന് ഒരു രൂപ വര്‍ധിച്ച് 80 രൂപയായാണ് ഉയര്‍ന്നത്. അതേസമയം, ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാറ്റമില്ലാതെ 103 രൂപ തന്നെയായിരുന്നു.

Post a Comment