സിൽക്യാര തുരങ്കം തുരന്നു തീർന്നു, നാല് പേർ പുറത്തേക്ക്


ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കം തകര്‍ന്ന് കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനായി രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിൽ. രക്ഷാപാതയുടെ ഡ്രില്ലിം​ഗ് പൂർത്തിയായി. രക്ഷാ പ്രവർത്തനത്തിലുള്ള വിദ​ഗ്ധർ സ്ട്രെച്ചറുകളടക്കം തുരങ്കത്തിനുള്ളിലെത്തിച്ചു. നാലു പേരെ രക്ഷാ പാതയിലൂടെ പുറത്തേക്കു കൊണ്ടു വരാൻ തുടങ്ങി




ഇവരെ ആംബുലൻസുകളിൽ ആശുപത്രികളിലേക്കു മാറ്റും. നാല്പതോളം ആംബുലൻസുകൾ ടണലിന്റെ പ്രവേശന കവാടത്തിലുണ്ട്. 41 തൊഴിലാളികളാണ് ഇതിൽ കുടുങ്ങി കിടക്കുന്നത്. അപക‍‌ടം നടന്ന് പതിനേഴാം ദിവസമാണ് ഇവരെ പുറത്തെത്തിക്കുന്നത്. അല്പ സമയത്തിനുള്ളിൽ എല്ലാവരെയും പുറത്തെത്തിക്കാനാവുമെന്ന് രക്ഷാദൗത്യത്തിലുള്ള അധികൃതർ അറിയിച്ചു

Post a Comment

Previous Post Next Post
Paris
Paris