കട്ടാങ്ങൽ : നൂറുകണക്കിന് വിദ്യാർത്ഥികളെ യാത്ര ചെയ്യുന്ന കമ്പനി മുക്ക് പന്ത്രണ്ടാം മൈൽ റോഡിൽ റോഡ് നിർമ്മാണ കമ്പനിറോഡ് പൂർണ്ണമായി അടച്ചതു മൂലം പൊതുജനങ്ങളും വിദ്യാർത്ഥികളും വലിയ ദുരിതത്തിലായി.
.റോഡ് പണിക്ക് വേണ്ടി അതാതു കമ്പനികൾ സ്വന്തം സ്ഥലത്തോ സ്വന്തം യാഡിലോ നിർമിക്കേണ്ട റെഡിമെയ്ഡ് ഓവുചാലുകൾ നിർമ്മിക്കാൻ വേണ്ടിയാണ് കെട്ടിയടച്ച് വിദ്യാർത്ഥികളെയും നാട്ടുകാരെയും ദുരിതത്തിലാക്കുന്നത്. ദയാപുരം റസിഡൻഷ്യൽ സ്കൂൾ, ആർഇസി ഹയർസെക്കൻഡറി സ്കൂൾ, എൻ ഐ റ്റി, പ്രാദേശിക കോഴി വളർത്തുക കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് വിദ്യാർത്ഥികളും പൊതുജനങ്ങളും പോകുന്ന റോഡാണ് ജനങ്ങളെ ദുരിതത്തിൽ ആക്കുന്നത്. കൂടത്തായി റോഡ് വർക്കിന് എന്നെ വ്യാജേനയാണ് ദയാപുരം മുതൽ എസ്ബിഐ ജംഗ്ഷൻ വരെയുള്ള റോഡ് പൂർണ്ണമായി അടച്ച് റോഡ് നിർമ്മാണ കമ്പനി സ്വകാര്യസ്ഥലം പോലെ ഉപയോഗിക്കുന്നത്. ഇതിനെതിരെ നടപടി വേണമെന്ന ആവശ്യപ്പെട്ടുകൊണ്ട് പൊതുപ്രവർത്തകനായ ഷെരീഫ് മലയമ്മ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് പരാതി അയച്ചിട്ടുണ്ട്

Post a Comment