കാരശ്ശേരി : രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന കാരശ്ശേരിയിലെ പി.ടി. മോയിൻ കുട്ടിയെ പാറ തരിപ്പയിൽ കുടുംബ സംഗമം കമ്മിറ്റി അനുസ്മരിച്ചു.
അഞ്ച് പതിറ്റാണ്ടുകാലമായി ഇടത്പക്ഷ രാഷ്ട്രീയത്തിലും
പൊതുരംഗത്തും നിറസാന്നിധ്യമായിരുന്ന മോയിൻ കുട്ടി സി.പി.ഐ. പ്രാദേശിക നേതാവും കാരശ്ശേരി ആയുർവേദ ആശുപത്രി വികസന സമിതി അംഗവുമായിരുന്നു.
ബ്രിട്ടീഷ് അക്രമത്തെത്തുടർന്ന് ഛിന്നഭിന്നമായി വിവിധ നാടുകളിൽ കഴിഞ്ഞിരുന്ന പാറതരിപ്പയിൽ കുടുംബാംഗങ്ങളെ കണ്ടെത്തി വിപുലമായ സംഗമം നടത്താൻ പാറ തിരിപ്പയിൽ കുടുംബ കമ്മിറ്റി പ്രസിഡന്റ് എന്ന നിലക്ക് മോയിൻ കുട്ടി നേതൃത്വം നൽകിയിരുന്നു. ജീവിതത്തിലുടനീളം മതേതര മൂല്യങ്ങൾ കാത്ത് സൂക്ഷിക്കാൻ മോയിൻ കുട്ടി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
തറവാട്ട് കാരണവർ പാറതരിപ്പയിൽ മമ്മദ് അനുസ്മരണ പരിപാടി ഉൽഘാടനം ചെയ്തു. പി.പി. ഖാസിം ആധ്യക്ഷം വഹിച്ചു. കമ്മിറ്റി വൈസ് പ്രസിഡന്റ് കരീം കാരശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി.
കെ.പി.ഷാഹുൽ ഹമീദ്, പി.ടി.സിദ്ധീഖ്, അനസ്, പി.ടി.മെഹ്ബൂബ് തുടങ്ങിയവർ സംസാരിച്ചു.
സെക്രട്ടരി പി.ടി. സലാം സ്വാഗതവും നാസർ ഗോശാലക്കൽ നന്ദിയും പറഞ്ഞു.

Post a Comment