അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരവുമായി മുന്നോട്ടുപോകുമെന്ന് മാവൂർ - ആർ.ഇ.സി റോഡ് കൂട്ടായ്മ മാവൂർ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ 16 വർഷത്തോളമായി അറ്റകുറ്റപ്പണി പോലും നടത്താത്ത
അവസ്ഥയാണ് ഈ റോഡിനുള്ളത്.
ഇരുചക്ര വാഹനങ്ങൾക്ക് പോലും ഇതുവഴി സഞ്ചരിക്കാൻ ആവാത്ത അവസ്ഥയുണ്ട്.
വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റോഡിന്റെ ഇരുവശങ്ങളും കീറിയിട്ട അവസ്ഥയിലാണ്.
മാവൂർ ആർ. ഇ.സി റോഡ് വഴി തുടർച്ചയായി സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് അറ്റകുറ്റപ്പണി നിരന്തരം വരുന്നതിനാൽ ബസ് അടക്കമുള്ള വാഹനങ്ങൾ
സർവീസ് നടത്തുന്നത്
പല ദിവസങ്ങളിലും മുടങ്ങുന്ന സ്ഥിതിയുമുണ്ട്.
എൻ ഐ ടി ചാത്തമംഗലം എം.വി.ആർ ക്യാൻസർ സെൻറർ , വയനാട് തുടങ്ങിയ ഭാഗങ്ങളിലേക്കൊക്കെ എളുപ്പമാർഗ്ഗമാണ് മാവൂർ ആർ ഇ സി റോഡ്.കൂടാതെ കോഴിക്കോട്
വയനാട് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നിന്നും നിന്നും കരിപ്പൂർ എയർപോർട്ടിലേക്കും എളുപ്പത്തിൽ എത്താൻ യാത്രക്കാർ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.
യാത്രക്കാരുടെ ദുരിതം പരിഹരിക്കാൻ അധികൃതർ തയ്യാറാവാത്തതിൽ
പ്രതിഷേധിച്ച് മാവൂർ ആർ.ഇ.സി റോഡ് കൂട്ടായ്മയുടെ നേതൃത്വത്തിൽ
ശനിയാഴ്ച ആദ്യഘട്ട സമരം എന്ന നിലയിൽ
വെള്ളലശ്ശേരി മുതൽ മാവൂരിലേക്ക് മാർച്ച് നടത്തുമെന്നും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വാർത്ത സമ്മേളനത്തിൽ മാവൂർ ആർ.ഇ.സി റോഡ് കൂട്ടായ്മ ചെയർമാൻ എൻ വാസുദേവൻ നായർ , കൺവീനർ
കെ കെ മുഹമ്മദ്, പി.അബൂബക്കർ , പി.വിജയൻ ,
പി മുഹമ്മദ്, തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment