മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസം; കണ്ണൂരിലേക്കുള്ള ട്രെയിനില്‍ കൂടുതൽ ജനറല്‍ കോച്ചുകൾ അനുവദിച്ചു


കോഴിക്കോട്: മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസം പകർന്ന് കണ്ണൂരിലേക്കുള്ള ട്രെയിനില്‍ മൂന്ന് ജനറല്‍ കോച്ചുകൂടി അനുവദിച്ചു. യശ്വന്ത്പൂർ - കണ്ണൂര്‍ എക്സ്പ്രസിലെ മൂന്ന് സ്ലീപര്‍ കോച്ചുകളാണ് കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെ ജനറല്‍ കോച്ചുകളാക്കുന്നത്. 






എസ് 9, എസ് 10, എസ് 11 കോച്ചുകളാണ് ഡീ- റിസര്‍വ് ചെയ്യുക. തീരുമാനം 2024 ജനുവരി 20ന് പ്രാബല്യത്തില്‍ വരും. എം.കെ രാഘവന്‍ എംപിയുടെ ആവശ്യപ്രകാരമാണ് സതേണ്‍ റെയില്‍വേയുടെ തീരുമാനം.

Post a Comment

Previous Post Next Post
Paris
Paris