ചാത്തമംഗലം : കുട്ടികൾക്കും ഗർഭിണികൾക്കും വേണ്ടിയുള്ള രോഗ പ്രതിരോധ കുത്തിവെയ്പ് പൂർത്തികരിക്കുന്നതിന് വിമുഖത കാണിക്കുന്ന ആളുകളെ ക്യാമ്പുകളിലെത്തിച്ച് കൃത്തിവെയ്പ് നല്കുന്നതിനായി നടത്തുന്ന മിഷൻ ഇന്ദ്രധനുഷ് വിലയിരുത്തുന്നതിന് മെഡിക്കൽ കോളജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ചാത്തമംഗലം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഗൃഹസന്ദർശനം നടത്തി.
പ്രതിരോധ കുത്തിവെയ്പ് നല്കാത്തവരുടെ വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നല്കി.
അഡീഷണൽ പ്രൊഫസർ
ഡോ: പ്രിയ, അസിസ്റ്റന്റ് പ്രൊഫസർ ഡോ: ടോം വിൽസൺ, സീനിയർ റസിഡന്റുമാരായ ഡോ: നവ്യ, ഡോ: അമൃത, എന്നിവരും ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സ്മിത റഹ്മാൻ, ഹെൽത്ത് ഇൻസ്പെക്ടർ സിജു.കെ.നായർ , JHI നവ്യ N K , JPHN രശ്മി പി.എം.
ആശ വർക്കർ നുസ്റത്ത് കെ വി. കൂടാതെ ജൂനിയർ റസിഡന്റുമാരും ഹൗസ് സർജന്മാരുമാണ് ടീമിലുണ്ടായിരുന്നത്.


Post a Comment