പുള്ളന്നൂർ : ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് പുള്ളന്നൂരിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് വീടും പരിസരവും പൊതുസ്ഥാപനങ്ങളും പൊതു വഴികളും വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പാഴ്വസ്തുക്കൾ നീക്കം ചെയ്ത് പാതയോരങ്ങളിൽ തഴച്ചു വളർന്ന കാടുകൾ വെട്ടി തെളിയിച്ച് ശുചീകരണ യജ്ഞം യാഥാർത്ഥ്യമാക്കി.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ വിപിഎ സിദ്ദീഖ് നേതൃത്വം നൽകി. കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, അംഗൻവാടി ജീവനക്കാർ, സ്പർശം സന്നദ്ധ സേന അംഗങ്ങൾ, ഐനുൽ ഹുദാ സുന്നി മദ്രസ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ ഈ സതുദ്യമത്തിൽ പങ്കാളികളായി. ശുചിത്വ പ്രതിജ്ഞ ചൊല്ലിയാണ് ശുചീകരണം ആരംഭിച്ചത്.

ബാക്കി എല്ലവരും നാട്അറിയാതെ നടത്തിയതനോ
ReplyDeletePost a Comment