വീട് കേന്ദ്രീകരിച്ചുള്ള വ്യാജ വാറ്റ് എക്സൈസ് പിടികൂടി.പ്രതി ഓടി രക്ഷപ്പെട്ടു


താമരശ്ശേരി: പരപ്പൻപൊയിലിൽ വീട് കേന്ദ്രീകരിച്ചുള്ള വ്യാജ വാറ്റ്
എക്സൈസ് പിടികൂടി.കതിരോട്
തെക്കെപുറായിൽ സജീഷ്
കുമാറിന്റെ വീടിന്റെ പിൻ
വശത്തുള്ള ഷെഡിലാണ് വാറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. രഹസ്യ
വിവരത്തെ തുടർന്ന് താമരശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ
എൻ കെ ഷാജിയുടെ നേതൃത്വത്തിലാണ് പരിശോധന
നടത്തിയത്




 ചാരായം വാറ്റികൊണ്ടിരിക്കെ ആണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത്. ഇതോടെ പ്രതി ഓടി രക്ഷപ്പെട്ടു. 130 ലിറ്റർ വാഷ് നശിപ്പിച്ച എക്സൈസ് 13 ലിറ്റർ ചാരായം,ഗ്യാസ് കുറ്റി, ഗ്യാസ് അടുപ്പ് തൂങ്ങിയ വാറ്റുപകരണങ്ങൾ
കസ്റ്റഡിയിലെടുത്തു. പ്രിവന്റിവ്
ഓഫീസർ രൺജിത്ത്, സി ഇ ഒ മാരായ വിവേക്,അഭിജിത്ത്,ഡ്രൈവർ ഷിതിൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.സംഭവത്തിൽ എക്സൈസ്കേസെടുത്ത് അന്വേഷണ ആരംഭിച്ചു.

Post a Comment

Previous Post Next Post
Paris
Paris