മാവൂർ: മാധ്യമ പ്രവർത്തനത്തിന് പുറമേ സന്നദ്ധ സേവന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ
നിറസാന്നിധ്യമായി പ്രവർത്തിക്കുന്ന മാവൂർ പ്രസ് ക്ലബ്ബിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും കോവിഡ് കാലത്തും നിപ്പ കാലത്തും ദുരിതത്തിലായവരെ ചേർത്തുപിടിക്കാൻ കാണിച്ച മാവൂർ പ്രസ്ക്ലബിന്റെ പ്രവർത്തനങ്ങൾ ശ്ളാഘനീയമാണെന്നും മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി വാസന്തി അഭിപ്രായപ്പെട്ടു. മാവൂർ പ്രസ്ക്ലബിന്റെ നാലാം വാർഷികവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പാഴൂരിൽ നിപ സ്ഥിരീകരിച്ച സമയത്ത് ഗ്രാമപഞ്ചായത്തിനൊപ്പം ചേർന്ന് നിന്ന് പ്രവർത്തിച്ച മാവൂർ പ്രസ്ക്ലബിനെ എത്ര അഭിനന്ദിച്ചാലും അധികമാവില്ലെന്ന് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ പറഞ്ഞു. മാവൂർ പ്രസ്ക്ലബിന്റെ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാവൂർ ആയുഷ് ഓഡിറ്റോറിയത്തിൽ
'തൂലിക 2023' എന്ന പേരിൽ നടന്ന പരിപാടിയിൽ പ്രസ്ക്ലബ് പ്രസിഡണ്ട് ശൈലേഷ് അമലാപുരി അധ്യക്ഷത വഹിച്ചു.
മുതിർന്ന മാധ്യമപ്രവർത്തകൻ അഭിലാഷ് നായർ മുഖ്യാതിഥിയായിരുന്നു. മാവൂർ പോലീസ് പ്രിൻസിപ്പൽ
എസ് ഐ വി. അനുരാജ്, ഡോ. സി കെ ഷമീം, ലത്തീഫ് കുറ്റിക്കുളം, മനോരമ ലേഖകൻ
സി. സുരേഷ് ബാബു,
സലാം ചിറ്റാരിപ്പിലാക്കൽ,
അമീൻ മുഹമ്മദ്,
ശ്രീതു, അനുശ്രീ പ്രശാന്ത്, ഗിരീഷ് ചിറ്റാരി, ഗഫൂർ കണിയാത്ത്, ലത്തീഫ് മാമ്പുഴ തുടങ്ങിയവർ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി എം ഉസ്മാൻ സ്വാഗതവും ഷമീർ പാഴൂർ നന്ദിയും പറഞ്ഞു.
തുടർന്ന് പ്രസ് ക്ലബ് കുടുംബാംഗങ്ങളുടെ വിവിധ കലാകായിക മത്സരങ്ങളും കലാപരിപാടികളും കരോക്കെ ഗാനമേളയും നടന്നു.


Post a Comment