വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള ഉപഹാര വിതരണവും പുതിയ അംഗങ്ങൾക്കുള്ള അംഗത്വ വിതരണവും സംഘടിപ്പിച്ചു


മാവൂർ: മാധ്യമ പ്രവർത്തകരുടെ
കൂട്ടായ്മയായ മാവൂർ പ്രസ് ക്ലബ്ബിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് പ്രസ്ക്ലബ്ബിൽ പുതുതായി അംഗത്വമെടുത്തവർ ക്കുള്ള അംഗത്വ വിതരണവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കും
ഉന്നത വിജയികൾക്കുമുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു.




അംഗത്വ വിതരണ ഉദ്ഘാടനം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ നിർവഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കും
ഉന്നത വിജയികൾക്കുമുള്ള ഉപഹാരങ്ങൾ മാവൂർ പോലീസ് പ്രിൻസിപ്പൽ 
എസ് ഐ വി. അനുരാജ് കൈമാറി. മാവൂർ ആയുഷ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ പ്രസ് ക്ലബ് പ്രസിഡണ്ട് ശൈലേഷ് അമലാപുരി അധ്യക്ഷത വഹിച്ചു.




മുതിർന്ന മാധ്യമ പ്രവർത്തകൻ അഭിലാഷ് നായർ മുഖ്യാതിഥിയായി. പ്രോഗ്രാം കോഡിനേറ്റർ ഡോ: സി കെ ഷമീം,
ലത്തീഫ് കുറ്റിക്കുളം,
സി സുരേഷ് ബാബു,
സലാം ചിറ്റാരിപ്പിലാക്കൽ,
അമീൻ മുഹമ്മദ്,
ശ്രീതു, അനുശ്രീ പ്രശാന്ത്, ഗിരീഷ് ചിറ്റാരി, ഗഫൂർ കണിയാത്ത്, ലത്തീഫ് മാമ്പുഴ തുടങ്ങിയവർ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി എം ഉസ്മാൻ സ്വാഗതവും ഷമീർ പാഴൂർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris