മഴക്കെടുതി: തൃശൂരിൽ പി‍ഞ്ചു കുഞ്ഞ് വെള്ളക്കെട്ടിൽ വീണു മരിച്ചു


തൃശൂർ : മഴക്കെടുതിയിൽ തൃശൂരിൽ രണ്ടര വയസുകാരിക്കു ദാരുണാന്ത്യം. പുന്നയൂർകുളത്ത് ഇന്നു രാവിലെയാണ് ദുരന്തം സംഭവിച്ചത്. സനീഷ്- വിശ്വനി ദമ്പതികളുടെ മകൾ അതിഥി (രണ്ടര വയസ്) ആണു മരിച്ചത്. വീടിനോടു ചേർന്നുള്ള ഓവുചാലിൽ വീണാണ് കുട്ടിക്ക് അന്ത്യം സംഭവിച്ചത്.




 വീട്ടുകാരറിയാതെ വീടിനു പിന്നിലേക്കു പോയ അതിഥി കാൽവഴുതി ഓവ്ചാലിൽ വീണതെന്നാണ് കരുതുന്നത്. കുട്ടിയെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Post a Comment

Previous Post Next Post
Paris
Paris