എം.സി. റോഡ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പു:നര്‍നാമകരണം ചെയ്യണം : വി.എം സുധീരൻ.


എം.സി. റോഡ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പു:നര്‍നാമകരണം ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് വി.എം സുധീരന്‍ കത്തയച്ചു. ജനങ്ങളെ സ്നേഹിക്കുകയും ജനങ്ങളാൽ സ്നേഹിക്കപ്പെടുകയും ചെയ്ത മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത അന്ത്യാഞ്ജലിയാണ് ജനങ്ങളൊന്നടങ്കം അർപ്പിച്ചത്.



 

തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസ് മുതൽ എം.സി റോഡ് വഴി പുതുപ്പള്ളി വരെ അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര സമാനതകളില്ലാത്തതാണ്. എം.സി റോഡ് യഥാർഥത്തിൽ ഉമ്മൻചാണ്ടി റോഡ് ആയി മാറുന്ന രീതിയിലാണ് ആബാലവൃദ്ധം ജനങ്ങളുടെ ഹൃദയത്തിൽ തട്ടിയുളള പ്രതികരണം. എം.സി റോഡിന് ‘ഉമ്മൻ ചാണ്ടി റോഡ്’ എന്ന് പുനർനാമകരണം ചെയ്യുന്നത് ഉചിതമായിരിക്കും. എം.സി റോഡ് ഭാവിയിൽ ഒ.സി റോഡ് ആയി അറിയപ്പെടട്ടെ. അതിനാവശ്യമായ നടപടികൾ എത്രയും വേഗത്തിൽ സ്വീകരിക്കണമെന്നും കത്തിലൂടെ വി.എം സുധീരൻ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Paris
Paris