മലയമ്മ : കുന്ദമംഗലം ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനോദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ : കെ ജെ പോൾ നിർവഹിച്ചു. മലയമ്മ എ യു പി സ്കൂളിൽ നടന്ന പരിപാടിയിൽ ടിവി വാസു, അബ്ദുൾ അസീസ് മുസ്ല്യാർ ,ജനാർദ്ദനൻ കളരിക്കണ്ടി,വിനോദ് കുമാർ സി കെ രോഷ്മ ജി എസ് ,അനുശ്രീ, ആരിഫ് എന്നിവർ സംസാരിച്ചു.
സ്കൂൾ അസിസ്റ്റൻറ് ലീഡർ ഫർസീന വരച്ച എ ഇ . ഒ. കെ.ജെ. പോളിന്റെ ഛായാചിത്രം അദ്ദേഹത്തിന് കൈമാറി. ഇതോടനുബന്ധിച്ച് നടന്ന അധ്യാപക ശില്പശാല കോഴിക്കോട് ജില്ലാ വിദ്യാരംഗം കോഡിനേറ്റർ ശ്രീ ബിജു കാവിൽ നയിച്ചു. ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സാഹിത്യ സെമിനാറും നടത്തി .

Post a Comment