കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന് ഐ എസ് ഒ അംഗീകാരം ലഭിച്ചു. അടുത്ത 3 വർഷത്തേക്കാണ് അംഗീകാരം ലഭിച്ചത്. പഞ്ചായത്തിലെ സേവനങ്ങളെ കുറിച്ച് ജനങ്ങളുമായി നടത്തിയ അഭിപ്രായ സർവേയുടേയും സേവനങ്ങളുടെ വിലയിരുത്തലിൻ്റെയും അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്.
.ഇതോടൊപ്പം ഫ്രണ്ട് ഓഫീസ് പ്രവർത്തനം, പഞ്ചായത്ത് ഓഫീസിലെ മാലിന്യ സംസ്കരണം, ശൗചാലയങ്ങൾ, ഉദ്യോഗസ്ഥ ഓഡിറ്റ്, ഫയലുകൾ തീർപ്പാക്കുന്ന രീതിയും വേഗതയും, രജിസ്റ്ററുകൾ കൈകാര്യം ചെയ്യുന്നതിലും സൂക്ഷിച്ച് വെക്കുന്നതിലേയും കാര്യക്ഷമത, ക്രമീകരണമൊരുക്കൽ, ഭൗതിക സാഹചര്യമൊരുക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അംഗീകാരം നൽകിയത്.കഴിഞ്ഞ രണ്ടര വർഷക്കാലം നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ലഭിച്ചതെന്ന് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ, സെക്രട്ടറി ടി. ആബിദ എന്നിവർ അറിയിച്ചു.

Post a Comment