ചെറൂപ്പ സെക്ടറിൽ നിന്നുള്ള യാസിർ കലാപ്രതിഭയായും പെരുമണ്ണ സെക്ടറിൽ നിന്നുള്ള റിസ്‌വാൻ സർഗ്ഗപ്രതിഭയായും തിരഞ്ഞെടുത്തു . മൂന്ന് ദിവസങ്ങളിലായി കുന്നമംഗലം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടി ഡിവിഷൻ പ്രസിഡന്റ് ഷുഹൈബ് അദനിയുടെ അധ്യക്ഷതയിൽ അഡ്വ PTA റഹീം എം.എൽ.എ ഉദ്ഘടനം ചെയ്തു . അലവി സഖാഫി കായലം സന്ദേശ പ്രഭാഷണം നടത്തി . സയ്യിദ് അബ്ദുള്ള കോയ തങ്ങൾ , സൈനുദ്ധീൻ നിസാമി , സയ്യിദ് ജാബിർ തങ്ങൾ എന്നിവർ വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു . ഷുഹൈബ് പൊന്നകം , ആബിദ് കുറ്റിക്കാട്ടൂർ , റഹീം സഖാഫി , അജ്‌സൽ സഖാഫി , ദിൽഷാദലി , സലാഹുദ്ധീൻ സഖാഫി , ബുജൈർ സുറൈജി സംസാരിച്ചു

Post a Comment