ഗ്രാസിം മാവൂർ വിടുക : ഗ്രാസിം സമര സമിതി നടത്തുന്ന രാപ്പകൽ സമരം നാളെ


മാവൂർ : ഗ്രാസിം മാവൂർ വിടുക, ഭൂമി തിരിച്ചു നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഗ്രാസിം മാനേജ്മെന്റിനെതിരെ നടക്കുന്ന രാപ്പകൽ സമരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് മാവൂരിൽ ആരംഭിക്കുമെന്ന് ഗ്രാസിം സമര സമിതി മാവൂരിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജൂലൈ 6 വ്യാഴം രാവിലെ 10:00ക്ക് ആരംഭിക്കുന്ന സമരം ജൂലൈ 7 രാവിലെ 10:00ക്കാണ് അവസാനിക്കുക.
ഗ്രാസിം മാനേജ്മെന്റ് മാവൂർ വിടുക, വ്യവസായത്തിന് നൽകിയ ഭൂമി തിരികെ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഗ്രാസിം സമരസമിതിയുടെ നേതൃത്വത്തിലാണ് 24 മണിക്കൂർ നീണ്ടുനിൽക്കുന്ന രാപ്പകൽ സമരം നടക്കുന്നത്.




മാവൂരിലെ ജനങ്ങളെ കബളിപ്പിക്കുന്ന വിധത്തിൽ ഗ്രാസിം മാനേജ്മെന്റ് നടത്തുന്ന പ്രവർത്തനങ്ങൾ ഇനി അനുവദിച്ചു കൊടുക്കാനാകില്ലെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ്
സമരസമിതി ആദ്യഘട്ട സമരം എന്ന നിലയിൽ
രാപ്പകൽ സമരത്തിന് മുന്നിട്ടിറങ്ങിയത്.




മാവൂർ ഗ്രാമപഞ്ചായത്ത് കൺവെൻഷൻ സെൻ്ററിന് മുന്നിൽ നടക്കുന്ന സമരം പ്രതിപക്ഷ നേതാവ് 
വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സമരത്തിന് പിന്തുണ അർപ്പിച്ചുകൊണ്ട് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർതുടങ്ങി വിവിധ മേഖലയിൽ ഉള്ളവർ പങ്കെടുക്കും.

സമരത്തിന്റെ ഭാഗമായി 24 മണിക്കൂറും വിവിധ പ്രതിഷേധ പരിപാടികളും ഉണ്ടാകും.
ഏഴാം തീയതി വെള്ളിയാഴ്ച രാവിലെ10 മണിക്ക് നടക്കുന്ന രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനം 
ഇ.ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്യും.
കൂടാതെ തുടർ സമരത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ വ്യത്യസ്ത സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി രഞ്ജിത്ത് 
വൈസ് പ്രസിഡണ്ട്
ജയശ്രീ ദിവ്യപ്രകാശ്,
വിവിധ കക്ഷി പ്രതിനിധികളായ
വി.എസ്.രഞ്ചിത്ത്,
എൻ.പി. അഹമ്മദ്,
കെ.സി. വൽസരാജ്,
വളപ്പിൽ റസാഖ്,
സജീവൻ കച്ചേരിക്കുന്ന്,
രാമമൂർത്തി,
പുലപ്പാടി ഉമ്മർ മാസ്റ്റർ
തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris