ന്യൂഡല്‍ഹി | മണിപ്പൂരില്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നരാക്കി നടത്തുകയും ചെയ്ത കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മെയ് നാലിനായിരുന്നു രാജ്യത്തിനാകെ നാണക്കേട് ഉണ്ടാക്കിയ സംഭവം.
ഇതുായി ബന്ധപ്പെട്ട അന്വേഷണം സി ബി ഐയ്ക്ക് കൈമാറിയിരുന്നു. മോദി സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്നാണ് കേന്ദ്ര നിലപാട്. ഇതേ നിലപാട് സുപ്രിംകോടതിയില്‍ ഇന്ന് വ്യക്തമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് സുപ്രിംകോടതിയില്‍ ആവശ്യപ്പെടും.
ജൂലൈ 20 ന് വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വിഷയത്തില്‍ സ്വമേധയാ സുപ്രിംകോടതി ഇടപെടുകയായിരുന്നു. മണിപ്പൂര്‍ വിഷയവുമായ് ബന്ധപ്പെട്ട ഒരു കൂട്ടം മറ്റ് ഹരജികളും സുപ്രികോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

Post a Comment