പോലീസ് തലപ്പത്ത് അഴിച്ചുപണി

സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണി നടത്തി സർക്കാർ.നിലവിൽ വിജിലൻസ് ഡയറക്ടറായ മനോജ് എബ്രഹാമിനെ ഇന്റലിജൻസ് മേധാവി‌യായും കെ. പത്മകുമാറിനെ ഫയർ ഫോഴ്സ് മേധാവിയായും നിയമിച്ചു. നിലവിൽ ജയിൽ മേധാവിയാണ് അദ്ദേഹം. നിലവിൽ ഇന്റലിജൻസ് മേധാവിയായ ടി കെ വിനോദ് കുമാറിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് മാറ്റി.






 കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ ഇനി ഉത്തര മേഖല ഐ ജി ആയിരിക്കും. എ അക്ബർ ആണ് കൊച്ചിയിലെ പുതിയ സിറ്റി പോ lലീസ് കമ്മീഷണർ. ക്രമസമാധാന ചുമതലയുളള എം ആർ അജിത് കുമാറിന് ആംഡ് പോലീസ് ബറ്റാലിയന്റെ ചുമതല കൂടി നൽകി.പി പ്രകാശ് മനുഷ്യാവകാശ കമ്മീഷൻ ഐ ജി ആകും. ബൽറാം കുമാർ ഉപാധ്യായ ആണ് പുതിയ ജയിൽ മേധാവി. പുട്ട വിമലാദിത്യയെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഡി ഐ ജി ആകും

Post a Comment

Previous Post Next Post
Paris
Paris