നായർകുഴി സ്കൂളിലെ 2023-24 വർഷത്തെ എസ് പി സി യൂണിറ്റിന്റെ പുതിയ ബാച്ച് ഉദ്ഘാടനം ചെയ്തു


നായർകുഴി :
നായർകുഴി ഹയർസെക്കൻഡറി സ്കൂളിൽ 2023-24 വർഷത്തെ എസ് പി സി യൂണിറ്റിന്റെ പുതിയ ബാച്ച് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു. എച്ച് എം ശ്രീമതി മീന.പി അധ്യക്ഷയായ ചടങ്ങിൽ മാവൂർ പോലീസ് എസ് എച്ച്ഒ. കെ.വിനോദൻ മുഖ്യാതിഥി ആയിരുന്നു. കോഴിക്കോട്സിറ്റി ADNO ഷിബു മൂടാടി സ്റ്റുഡൻസ് പോലീസ് കേഡറ്റിന്റെ പ്രവർത്തനങ്ങൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും പരിചയപ്പെടുത്തി. 




മാവൂർ എസ് ഐ ഹരിഹരൻ, ട്രെയിനർ സുജിത വെള്ളനൂർ ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തി. വാർഡ് മെമ്പർ റീന മാണ്ടിക്കാവിൽ, ശിവദാസൻ ബംഗ്ലാവിൽ, പിടിഎ വൈസ് പ്രസിഡണ്ട് പി കെ ഗിരീഷ്, സീനിയർ അസിസ്റ്റന്റ് സന്തോഷ് മാസ്റ്റർ തുടങ്ങിയവർ ആശംസ അർപ്പിച്ച ചടങ്ങിൽ ACPO റസീന ബീവി സ്വാഗതവും CPO ഷീബ.കെനന്ദിയും അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris