SSF താത്തൂർ സെക്ടർ സാഹിത്യോത്സവ് - 2023 സമാപിച്ചു : വെള്ളലശ്ശേരി യൂണിറ്റ് ചാമ്പ്യൻമാർ


വെള്ളലശ്ശേരി: മർഹൂം കുന്നരക്കാരി സുലൈമാൻ നഗർ വെള്ളലശ്ശേരിയിൽ മൂന്ന് ദിവസങ്ങളിലായി നടന്ന SSF താത്തൂർ സെക്ടർ 30ാം സാഹിത്യോത്സവ് പ്രൌഡമായി പരിസമാപ്തി കുറിച്ചു.




 SSF കുന്നമംഗലം ഡിവിഷൻ സെക്രട്ടറി സയ്യിദ് നസീബ് സഖാഫിയുടെ അധ്യക്ഷതയിൽ അബ്ദുറഹീം മദനി ഉസ്താദ് പ്രാർത്ഥനയും, മുസ്തഫ ഫാളിലി കരീറ്റിപറമ്പ് ഉദ്ഘടനവും, ശരീഫ് സഖാഫി താത്തൂർ അനുമോദന പ്രഭാഷണവും നിർവഹിച്ചുകൊണ്ട് സംസാരിച്ചു. SSF കുന്നമംഗലം ഡിവിഷൻ സെക്രട്ടറി ശുഹൈബ് സഖാഫി പെരുവയൽ ആശംസ അറിയിച്ചു, SSF താത്തൂർ സെക്ടർ സെക്രട്ടറി സ്വാലിഹ് സഖാഫി കൂളിമാട് സ്വാഗതവും പറഞ്ഞു..




      എട്ട് യൂണിറ്റുകളിൽ നിന്നായി ഇരുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്ത സാഹിത്യോത്സവിൽ വെള്ളലശ്ശേരി യൂണിറ്റ് ഒന്നാം സ്ഥാനവും അഹ്ദൽ നഗർ യൂണിറ്റ് രണ്ടാം സ്ഥാനവും അരയങ്കോട് യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്തമാക്കി. കലാപ്രതിഭ, സർഗ്ഗ പ്രതിഭ അവാർഡുകൾ ദിൽഷൻ അരയങ്കോട്, റാഫി ഇ പി അഹ്ദൽ നഗർ എന്നിവർ കരസ്തമാക്കി. അടുത്ത വർഷത്തെ 2024 താത്തൂർ സെക്ടർ സാഹിത്യോത്സവ് അഹ്ദൽ നഗർ യൂണിറ്റ് പതാക സ്വീകരിച്ചുകൊണ്ട് ആദിത്യമരുളും. 
SSF താത്തൂർ സെക്ടർ സെക്രട്ടറി അനസ് കൂളിമാടിന്റെ നന്ദി പ്രസംഗത്തോടെ സെക്ടർ സാഹിത്യോത്സവ് പരിസമാപ്തി കുറിച്ചു.

Post a Comment

Previous Post Next Post
Paris
Paris