ചെറൂപ്പ: അഞ്ച് പഞ്ചായത്തുകളിലെ പാവപ്പെട്ട ഗ്രാമീണർക്ക് ഏക ആശ്രയമായിരുന്ന ചെറൂപ്പ ആരോഗ്യ കേന്ദ്രം , ഇന്ന് നാഥനില്ലാ കളരിയാക്കി മാറ്റി അടച്ച് പൂട്ടുവാനുള്ള ഗൂഢ ശ്രമത്തിനെതിരെ പ്രദേശവാസികളുടെ സമരം ഇന്ന് എട്ടാം ദിവസത്തിലേക്ക് കടന്നു .
ഉത്തരവാദപ്പെട്ട ആരോഗ്യ വകുപ്പിനും , പരസ്പരം പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കുമെതിരെ ശക്തമായ സമരപരിപാടികൾ തന്നെയാണ് വേണ്ടതെന്ന് നാട്ടുകാർ ഒന്നടങ്കം അഭിപ്രായപ്പെടുന്നു .
അതിനിടെ ചെറൂപ്പ ആരോഗ്യ കേന്ദ്രത്തിന്റെ ചാർജ്ജുള്ള മെഡിക്കൽ കോളേജ് ഡി എം ഒ യും കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസ്സറും ഒത്ത് കളിക്കുന്നത് കൊണ്ടാണ് സമരനേതാക്കളുമായുള്ള ചർച്ച അലസിപ്പിരിയേണ്ടി വന്നത് എന്ന് സമരസമിതി നേതാക്കൾ ആരോപിക്കുന്നു .
അഞ്ച് പഞ്ചായത്തുകളിലെ ജനങ്ങൾക്കുണ്ടായിരുന്ന അവകാശം നിഷേധിക്കുന്ന ഗുരുതരമായ വീഴ്ച ഉണ്ടായിട്ടും ആരോഗ്യമന്ത്രിയും വകുപ്പും ഇടപെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്തതിനാൽ ജനങ്ങൾക്ക് അമർഷമുണ്ട് .
ഇതേ സമയം ജനകീയ സമരത്തെ പൊളിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ വിഫലശ്രമങ്ങൾ നടത്തുന്നുണ്ടോ എന്ന് സമരക്കാർ ബലമായി സംശയിക്കുന്ന വിധത്തിൽ ഇന്ന് രാവിലെ ഹെൽത്ത് സെന്ററിൽ നടന്ന സംഭവത്തെ സമരക്കാർ ചെറുത്ത് തോൽപിക്കുകയുണ്ടായി . ഇത്തരം കാര്യങ്ങൾ ഇനിയും ആവർത്തിച്ചാൽ കൈയും കെട്ടി നോക്കി നിൽക്കില്ലെന്നും വേണ്ട വിധത്തിൽ കൈകാര്യം ചെയ്യുമെന്നും സമരനേതാക്കൾ പറയുകയുണ്ടായി .
സാധാരണക്കാരന്റെ പ്രശ്നങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കണ്ടില്ലെങ്കിൽ സമരത്തിന്റെ മട്ടിലും ഭാവത്തിലും മാറ്റം വരുത്തി അതിശക്തമായ രീതിയിൽ പ്രതിഷേധിക്കുമെന്ന് സമരനേതാക്കൾ പറഞ്ഞു .
ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥർ പാവപ്പെട്ടവന്റെ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്നതിനെ തകർക്കാൻ ശ്രമിച്ചാൽ അതിശക്തമായി തിരിച്ചടിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി .
ഇന്ന് സമരനേതാക്കളായ. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി രഞ്ജിത്ത് .
വത്സൻ. വി എസ് രഞ്ജിത്ത്. എന്നിവരുടെ നേതൃത്വത്തിൽ സമരം തുടരുന്നു
എ കെ റഷീദ്. ഉണ്ണി. യു അസീസ് . അരവിന്ദൻ. കെ എം അബ്ദുള്ള. അസൈൻ വേലായുധൻ. കെ എം ജമാൽ. കെ എം. കോയസ്സൻ എന്നിവർ സമരത്തിന് പിന്തുണ യുമായെത്തി.


Post a Comment