ഫുള്‍ എ പ്ലസ് നേടിയവര്‍ക്കും പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റില്‍ സീറ്റില്ല; നിരവധി വിദ്യാർത്ഥികൾ ആശങ്കയിൽ



പ്ലസ് വണ്‍ ആദ്യഅലോട്‌മെന്റ് വന്നപ്പോള്‍ എസ്.എസ്.എല്‍.സിക്ക് ഫുള്‍ എപ്ലസ് നേടിയവര്‍ക്കും മലബാര്‍ ജില്ലകളില്‍ സീറ്റില്ല.

കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ ഹയ അഷ്‌റഫിന് പത്താംക്ലാസില്‍ ഫുള്‍ എപ്ലസ് ഉണ്ടായിട്ടും അപേക്ഷിച്ച ഒരു സ്‌കൂളിലും അഡ്മിഷൻ കിട്ടിയില്ല. കഷ്ടപ്പെട്ട് ഉറക്കമൊഴിച്ച്‌ പഠിച്ചിട്ടാണ് മുഴുവൻ എപ്ലസ് നേടിയത്.എന്നിട്ടും എവിടെയും സീറ്റ് ലഭിച്ചില്ല. വലിയ ആശങ്കയുണ്ടെന്ന് ഹയയും മാതാപിതാക്കളും പറയുന്നു.




കണ്ണൂര്‍ താഴെചൊവ്വയിലും ഫുള്‍ എ പ്ലസ് കിട്ടിയ വിദ്യാര്‍ഥിക്ക് പ്ലസ് വണിന് ആദ്യ അലോട്‌മെന്റില്‍ പ്രവേശനം ലഭിച്ചില്ല. കിഴുത്തള്ളി സ്വദേശിയായ സഞ്ജന 10 സ്‌കൂളുകളില്‍ അപേക്ഷിച്ചെങ്കിലും അവസരം ലഭിച്ചില്ല. ട്രയല്‍ അലോട്ട്‌മെന്റ് വന്നപ്പോള്‍ സീറ്റ് കിട്ടിയെങ്കിലും ആദ്യ അലോട്ട്‌മെന്റ് വന്നപ്പോള്‍ എവിടെയും സീറ്റില്ല. ഗ്രേസ് മാര്‍ക്കില്ലാതെയാണ് മുഴുവൻ എ പ്ലസ് നേടിയത്. എന്നിട്ടും എവിടെയും പ്ലസ് വണിന് സീറ്റ് കിട്ടാതിരിക്കുമ്ബോള്‍ വലിയ സങ്കടവും ആശങ്കയുമാണെന്ന് സഞ്ജന പറഞ്ഞു.

ഹയയെയും സഞ്ജനയെയും പോലെ നിരവധി വിദ്യാര്‍ഥികളാണ് ഫുള്‍ എപ്ലസ് ഉണ്ടായിട്ടും ആദ്യ അലോട്ട്‌മെന്റില്‍ അഡ്മിഷൻ കിട്ടാതെ പുറത്തിരിക്കുന്നത്.

അതേസമയം, പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റില്‍ മലപ്പുറം ജില്ലയില്‍ മാത്രം 46,133 വിദ്യാര്‍ഥികള്‍ക്ക് സീറ്റ് ലഭിച്ചില്ല. 34,889 പേര്‍ക്കാണ് ആദ്യ അലോട്ട്‌മെന്റില്‍ സീറ്റ് ലഭിച്ചത്. പല വിദ്യാര്‍ഥികള്‍ക്കും ആഗ്രഹിച്ച കോഴ്‌സല്ല ലഭിച്ചത്.

Post a Comment

Previous Post Next Post
Paris
Paris