ചാത്തമംഗലം പഞ്ചായത്തിൽ ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി



കട്ടാങ്ങൽ : കട്ടാങ്ങൽ, കളൻതോട്, ഏരിമല ,ചാത്തമംഗലം, , നായർ കുഴി എന്നിവിടങ്ങളിൽ ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വിഭാഗത്തിന്റെ  നേതൃത്വത്തിൽ  പരിശോധന നടത്തി   പൊതുജനാരോഗ്യത്തിന് ഹാനികരമായി ,മതിയായ ശുചിത്വ സംവിധാനങ്ങളില്ലാതെ പ്രവർത്തിച്ച  2 സ്ഥാപനങ്ങൾക്ക് 
നോട്ടീസ് നല്കി.




 മാലിന്യനിർമ്മാർജ്ജനത്തിന് ശരിയായ സംവിധാനമേർപ്പെടുത്താത്ത ഒരു ലബോറട്ടറി അടപ്പിച്ചു.. 
പരിസരത്ത്  കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തിയതും കുടിവെള്ള ഗുണനിലവാര പരിശോധന നടത്താത്തതും , മതിയായ ശുചിത്വമില്ലാത്തതുമായ  സ്ഥാപനങ്ങൾക്കാണ്  നോട്ടീസ് നല്കിയത്.  

  ഹോട്ടൽ ,ബേക്കറി , കൂൾ ബാർ, അതിഥി സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലം, തൊഴിലിടങ്ങൾ, ഫ്ലാറ്റുകൾ, ലബോറട്ടറികൾ, സൂപ്പർ മാർക്കറ്റുകൾ, എന്നിവിടങ്ങളിലാണ്   പരിശോധന നടത്തിയത്.  പുകയില നിയന്ത്രണ നിയമപ്രകാരം മുന്നറിയിപ്പ് ബോർഡുകൾ പ്രദർശിപ്പിക്കാത്ത കടകളിൽ നിന്നും പിഴയിടാക്കി. പരിശോധനയ്ക്ക്  ചൂലൂർ ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ നായർ ,
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുധീർ രാജ് ഒ,
ഇ അബ്ദുൾ റഷീദ്, എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris