ചെറൂപ്പ ഹെൽത്ത് സെൻ്ററിനോടുള്ള അവഗണന : ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി നടത്തി വരുന്ന ഉപരോധ സമരത്തിന് പിന്തുണയർപ്പിച്ച് മാവൂർ പ്രസ് ക്ലബ്


ചെറൂപ്പ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചെറൂപ്പ ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഉപരോധ സമരത്തിന് പിന്തുണയർപ്പിച്ച് മാവൂർ പ്രസ് ക്ലബ് ഭാരവാഹികളും സമരപ്പന്തലിൽ എത്തി.
സമരം ആരംഭിച്ച് പത്താം ദിവസത്തേക്ക് കടന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു പരിഹാരവും നിർദ്ദേശിക്കാത്ത സാഹചര്യത്തിലാണ് സമരത്തിന് പിന്തുണയുമായി മാധ്യമ കൂട്ടായ്മയായ പ്രസ് ക്ലബ്ബും ചെറൂപ്പ ഹെൽത്ത് യൂണിറ്റ് പരിസരത്തെ സമരപ്പന്തലിൽ എത്തിയത്. 






മാവൂരിലെയും പരിസര പഞ്ചായത്തുകളിലെയും പാവപ്പെട്ട ജനങ്ങളുടെ ആശ്രയ കേന്ദ്രമായ ചെറൂപ്പ ഹെൽത്ത് യൂണിറ്റിൽ
24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണം എന്നത് നാടിന്റെ ആവശ്യമാണെന്ന് പ്രസ് ക്ലബ് പ്രതിനിധികൾ വ്യക്തമാക്കി.ജനങ്ങൾക്ക് വേണ്ടി നടക്കുന്ന തികച്ചും ന്യായമായ ഈ സമരത്തിന് എല്ലാവിധ പിന്തുണയും മാവൂർ പ്രസ് ക്ലബ്ബിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും പ്രസ് ക്ലബ്ബിനു വേണ്ടി സംസാരിച്ച അംഗങ്ങൾ ഉറപ്പുനൽകി.






മാവൂർ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ശൈലേഷ് അമലാപുരി, സെക്രട്ടറി എം ഉസ്മാൻ ,വൈസ് പ്രസിഡണ്ട് 
അമീൻ ഷാഫിദ് , അംഗങ്ങളായ ഗഫൂർ കണിയാത്ത്, രജിത് മാവൂർ തുടങ്ങിയവർ സംസാരിച്ചു.




സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ ആറുമണി മുതൽ ഉച്ചയ്ക്ക് 12 മണിവരെ ഗ്രാമപഞ്ചായത്തിൽ കരിദിനം ആചരിക്കുമെന്നും സമരസമിതി ഭാരവാഹികൾ അറിയിച്ചു .മാവൂരിലെ വ്യാപാരികളും ഓട്ടോ തൊഴിലാളികൾ അടക്കമുള്ളവർ സമരത്തിന് പിന്തുണ നൽകുമെന്ന്അറിയിച്ചതായും സമരസമിതി വ്യക്തമാക്കി. ഇപ്പോൾ നടക്കുന്ന രണ്ടാംഘട്ട സമരം പരിഹരിക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും സമരസമിതി അംഗങ്ങൾ മുന്നറിയിപ്പ് നൽകി.

Post a Comment

Previous Post Next Post
Paris
Paris