മുഖ്യമന്ത്രിയ്ക്ക് പനിയും ശാരീരിക അസ്വസ്ഥതകളും; വിശ്രമം വേണമെന്ന് ഡോക്ടർമാർ; ചൊവ്വാഴ്ച വരെയുള്ള പരിപാടികള്‍ റദ്ദാക്കി


തിരുവനന്തപുരം: പനിയും ശാരീരിക അസ്വസ്ഥതകളെയും തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഞ്ചുദിവസത്തെ പരിപാടികള്‍ മാറ്റിവച്ചു. ചൊവ്വാഴ്ചവരെയുള്ള പരിപാടികളാണ് മാറ്റിവച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.




അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം കഴിഞ്ഞ ദിവസം മടങ്ങിയെത്തിയ മുഖ്യമന്ത്രിക്ക് സുഖമില്ലാത്ത സാഹചര്യത്തില്‍, നേരിട്ട് ചേരാനിരുന്ന മന്ത്രിസഭാ യോഗം ഇന്നലെ ഓണ്‍ലൈനായാണ് ചേര്‍ന്നത്. സുഖമില്ലാത്ത സാഹചര്യത്തിലാണ് മന്ത്രിസഭ ഓണ്‍ലൈനായി നടത്തേണ്ടി വന്നതെന്ന് അദ്ദേഹം യോഗത്തില്‍ വിശദീകരിച്ചിരുന്നു.

Post a Comment

Previous Post Next Post
Paris
Paris