KSEB ജീപ്പിന് മുകളിൽ തോട്ട, ഒടുവിൽ 20,000 പിഴ ഒഴിവാക്കി, കാക്കിയിടാത്തതിന് 500 അടയ്ക്കണം


വയനാട് : എ.ഐ. ക്യാമറ മിഴിതുറന്നതോടെ KSEB വാഹനങ്ങളാണ് അവതാളത്തിലായത്. തോട്ട മുകളിൽ വെച്ചുകെട്ടി ജീപ്പുമായി പുറത്തിറങ്ങിയാൽ എ.ഐ. ക്യാമറ അപ്പോൾ തന്നെ പണി കൊടുക്കും. അങ്ങനെ വാഹനം പുറത്തിറക്കാൻ ആകാത്ത അവസ്ഥയിലായിരുന്നു ജീവനക്കാർ. കഴിഞ്ഞ ദിവസം വയനാട്ടിൽ മരക്കൊമ്പുകൾ നീക്കം ചെയ്യാൻ ജീപ്പിനു മുകളിൽ തോട്ടി കെട്ടി വച്ച് പോയ കെ.എസ്.ഇ.ബി വാഹനത്തിനാണ് എ.ഐ ക്യാമറ 20,500 രൂപയാണ് പിഴ അടിച്ചു നൽകിയത്




പിന്നാലെ KSEB തന്നെ ഈ പ്രശനത്തെക്കുറിച്ച് അധികാരികളെ അറിയിച്ചു. ഇതോടെ മുള വാഹനത്തിന് മുകളിൽ കെട്ടിയതിനുള്ള 20,000 പിഴ ഒഴിവാക്കി. എന്നാൽ യൂണിഫോം ധരിക്കാത്തതിന് 500 രൂപ അടയ്ക്കണമെന്ന് നിർദേശിച്ചു. മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റുമായി കെ.എസ്.ഇ.ബി. അധികൃതര്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് പിഴയില്‍നിന്ന് ഒഴിവായത്

ജൂണ്‍ ആറിന് ചാര്‍ജുചെയ്ത കേസിന് 17-നാണ് നോട്ടീസ് വന്നത്. വണ്ടിയുടെ ചിത്രങ്ങളും പിഴയ്ക്ക് കാരണമായ കുറ്റങ്ങളും സഹിതം എം.വി.ഡി.യുടെ കത്തുവന്നതോടെ വാഹനയുടമ ഞെട്ടി.കാലങ്ങളായി ഇതേരീതിയില്‍ ഓടുന്ന വാഹനത്തിന് ഭീമമായ തുക പിഴയിട്ടത് കെ.എസ്.ഇ.ബി.ക്കും വലിയ ഷോക്കായി

കെ.എസ്.ഇ.ബി. ഉന്നത ഉദ്യോഗസ്ഥരെയും മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെയും കെ.എസ്.ഇ.ബി. ഇലക്ട്രിക് സെക്ഷന്‍ അസി. എന്‍ജിനിയര്‍ ഇ.എസ്. സുരേഷ് വിവരമറിയിച്ചു. ഇതോടെയാനും പ്രശ്നത്തിന് പരിഹാരമായത്. എന്നാൽ തൊട്ടയുമായി ജീപ്പിൽ പുറത്തിറങ്ങിയാൽ എ.ഐ. ക്യാമറ വീണ്ടു പിടികൂടുമോ എന്ന ആശങ്ക ഉള്ളതായി ജീവനക്കാർ പറയുന്നു_

Post a Comment

Previous Post Next Post
Paris
Paris