നുണ പ്രചരിപ്പിക്കുന്ന കേരള സ്റ്റോറി സിനിമക്കെതിരെ കുന്ദമംഗലത് പ്രതിഷേധം തീർത്തു എസ് ഡി പി ഐ...


കുന്ദമംഗലം :കേരള സ്റ്റോറി സിനിമക്കെതിരെ എസ് ഡി പി ഐ കുന്ദമംഗലം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച റാലിയിൽ പ്രതിഷേധമിരമ്പി...
ബി എസ് എൻ എൽ ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച റാലി കുന്നമംഗലം ബസ്റ്റാൻഡ് പരിസരത്തു സമാപിച്ചു.തുടർന്ന് നടന്ന പ്രതിഷേധ സംഗമം എസ് ഡി പി ഐ കോഴിക്കോട് ജില്ലാ സെക്രടറി റഹ്മത്ത് നെല്ലൂളി ഉൽഘാടനം ചെയ്തു.




കേരളത്തിന്റെ മണ്ണിൽ ഗതി കിട്ടാത്ത സംഘ പരിവാരം കേരളത്തിൽ വേരൂന്നാൻ വിദ്വേഷ പ്രചാരണത്തെ കൂട്ട് പിടിച്ചു വളഞ്ഞ വഴിയിലൂടെ ശ്രമിക്കുകയാണെന്നും,ലോക രാജ്യങ്ങൾക്ക് മുൻപിൽ കേരളത്തെ അപമാനിച്ച കേരള സ്റ്റോറി സിനിമ നിരോധിക്കണമെന്നും സിനിമയുടെ അണിയറ ശില്പികളെ അറസ്റ്റ് ചെയ്യണമെന്നും ഉൽഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു.
റാലിക്ക് കുന്ദമംഗലം മണ്ഡലം പ്രസിഡന്റ്‌ റഷീദ് പി,വൈസ് പ്രസിഡന്റ്‌ ഹുസൈൻ മണക്കടവ്, സെക്രട്ടറി ഹനീഫ പാലാഴി ട്രെഷറർ,റഷീദ് കെ പി, മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി അഷറഫ് പെരുമ്മണ്ണ എന്നിവർ നേതൃത്വം നൽകി....


Post a Comment

Previous Post Next Post
Paris
Paris