കെട്ടാങ്ങൽ : കേരള ആർട്ടിസാൻസ് സ്കിൽഡ് ആൻന്റ് ജനറൽ വർക്കേഴ്സ് യൂണിയൻ (എസ് ടി യു) ചാത്തമംഗലം പഞ്ചായത്ത് കൺവെൻഷൻ കെട്ടാങ്ങൽ സി എച്ച് സൗധത്തിൽ ചേർന്നു. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എൻ. പി.ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ട് എം കെ നദീറ അധ്യക്ഷത വഹിച്ചു.
കെ എസ് ജി യു സംസ്ഥാന ജനറൽ സെക്രട്ടറി വി പി കബീർ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് വനിതാ ലീഗ് ജനറൽ സെക്രട്ടറി ബുഷ്റ കള്ളൻ തോട് സ്വാഗതം പറഞ്ഞു. ബൈജു കുന്നമംഗലം,പിടി അബ്ദുല്ല മാസ്റ്റർ, നസീമ ടീച്ചർ വെള്ളശ്ശേരി സംസാരിച്ചു. പഞ്ചായത്ത് ഭാരവാഹികളായി
എം. കെ.നദീറ (പ്രസിഡണ്ട്)
പി.ബുഷ്‌റ (ജനറൽ സെക്രട്ടറി)
സുഹറാബി അമീർ (ട്രഷറർ)
ഫാത്തിമത് സുഹറ പാഴൂർ,
മൈമൂന പുള്ളന്നൂർ,
റംല കാസിം ഈസ്റ്റ് മലയമ്മ( വൈസ് പ്രസിഡണ്ട്)
ഷൈല വെള്ളലശ്ശേരി,
നസീമ ബീവി,
ആസ്യ കൂളിമാട് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
.

Post a Comment