ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി ചാത്തമംഗലം പഞ്ചായത്തിലെ പാതിരിശ്ശേരി താഴം ഊർപ്പായി കടവ് തോടിന്റെ അരികുകൾ കയർ ഭൂവസ്ത്രം വിരിച്ച് സംരക്ഷിച്ചു.


മാവൂർ: ഏറെക്കാലമായി നാശത്തിന്റെ
വക്കിലായിരുന്ന ചാത്തമംഗലം പഞ്ചായത്തിലെ പാതിരിശ്ശേരി താഴം ഊർപ്പായി കടവ് തോടിന്റെ
അരികുകൾ കയർ ഭൂവസ്ത്രം വിരിച്ച് സംരക്ഷിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി നാല് ലക്ഷത്തി ഇരുപത്തിമൂവായിരം രൂപ വിനിയോഗിച്ചാണ്
തോടിന്റെ ഇരുവശങ്ങളിലും കയർ ഭൂവ വസ്ത്രം വിരിച്ചത്.




ആദ്യഘട്ടത്തിൽ തോടിന്റെ 600 മീറ്ററോളം ഭാഗത്താണ് കയർ ഭൂവ വസ്ത്രം വിരിച്ചത്.പ്രവർത്തി പൂർത്തീകരിച്ച തോടിന്റെ ഉദ്ഘാടനം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ നിർവഹിച്ചു വൈസ് പ്രസിഡണ്ട് 
എം സുഷമ
അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം ശ്രീജ 
പൂളക്ക മണ്ണിൽ,
തൊഴിലുറപ്പ് പദ്ധതി അസിസ്റ്റൻറ് എൻജിനീയർ 
സ്വാതി സദാശിവൻ, ഓവർസിയർ
 എസ് ആർ പ്രിയേഷ് ,
ഗൗരി കൂഴക്കോട്, 
മധു ,
സതീഷ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris