കൂടപിറപ്പുകൾക്കായി സ്വപ്ന യാത്ര ഒരുക്കി കിസ്‌വ വനിത വെൽഫെയർ സൊസൈറ്റി മാതൃകയായി.

                            
       
ഈസ്റ്റ് മലയമ്മ : കൂടപിരപ്പുകൾക്കായി സ്വപ്ന യാത്ര ഒരുക്കി ഈസ്റ്റ് മലയമ്മ കിസ്‌വ വനിത വെൽഫയർ സൊസൈറ്റി മാതൃകയായി. പ്രദേശത്തെ അഗതികളും 60 വയസ്സിന് മുകളിലുള്ളവരായ 50തോളം വനിതകളെയും ആണ് യാത്രയിൽ പങ്കെടുപ്പിച്ചത്.




 ബേപ്പൂർ തുറമുഖം കാപ്പാട് ബീച്ച് ഹൈലൈറ്റ് മാൾ തുടങ്ങിയ സ്ഥലങ്ങളാണ് സംഘം സന്ദർശിച്ചത്. യാത്ര വളരെ സന്തോഷം പകർന്നതായി സംഘാംഗങ്ങൾ പറഞ്ഞു. വാർഡ് മെമ്പർ മൊയ്തു പീടിക കണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. കെ കെ സൈനബ, മുംതാസ് ഹമീദ്, സാജിത, നുസ്രത്ത്, റംല കാസിം, സുഹറ അമീർ, ഷമീറ, നൂർജഹാൻ എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post
Paris
Paris