കോഴിക്കോട് : സ്വതന്ത്ര സമര സേനാനിയും ധീര രക്തസാക്ഷിയുമായ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കി വാരിയൻ കുന്നന്റെ കുടുംബം ചക്കിപറമ്പൻ നിർമ്മിച്ച " മലബാർ സിംഹം വാരിയൻ കുന്നൻ " ഷോർട്ട് ഫിലിം പുറത്തിറങ്ങി. ഡോക്യുമെൻററി ഷോർട്ട് ഫിലിം സംവിധായകൻ ഫൈസൽ ഹുസൈൻ ആണ് ചിത്രം അണിയിച്ചൊരിക്കിയിരിക്കുന്നത്.
സത്യസന്ധമായ ചരിത്രരേഖയുടെ ചരിത്ര പണ്ഡിതരുടെ പിന്തുണയോട് കൂടിയാണ് ഈ ഷോർട്ട് ഫിലിം നിർമ്മിച്ചിട്ടുള്ളത് എന്ന് വാർത്താ സമ്മേളനത്തിൽ ഷോർട്ട് ഫിലിമിന്റെ അണിയറ പ്രവർത്തകർ അവകാശപ്പെട്ടു. ഗ്രന്ഥകാരനും ചരിത്രം ഗവേഷകനുമായ ജാഫർ ഈരാറ്റുപേട്ടയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഈ ഷോർട്ട് ഫിലിം പ്രഖ്യാപിച്ചത് മുതൽ രൂക്ഷമായ സൈബർ ആക്രമണവും ഭീഷണിയും നേരിടേണ്ടി വന്നു എന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറഞ്ഞു. പ്രബീഷ് ലിൻസി ആണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.സിബു സുകുമാരനാണ് സംഗീത സംവിധാനം .ഗാനം - ബാപ്പു വാവാട് . സിനിമ നാടക നടൻ കുമാർ സുനിലാണ് വാരിയൻകുന്നനായി ചിത്രത്തിൽ വേഷമിടുന്നത്.
നൂറോളം കലാകാരന്മാർ ഭാഗമായ ചിത്രം വയനാട്, ആനക്കാംപൊയിൽ, പൊറ്റശ്ശേരി എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്. യൂട്യൂബ് ചാനൽ ആയ ഓറഞ്ച് മീഡിയയാണ് ചിത്രം പ്രേക്ഷകരിൽ എത്തിക്കുന്നത്.
വാർത്താസമ്മേളനത്തിൽ സംവിധായകൻ ഫൈസൽ ഹുസൈൻ,ഗാന രചയിതാവ് ബാപ്പു വാവാട്,പ്രൊഫ. രാജശേഖർ,സുഹാസ് ലാംഡ,റിഷാദ് മുഹമ്മദ്,മുക്കം വിജയൻ,അക്കു അക്ബർ എന്നിവർ പങ്കെടുത്തു
ലിങ്കിൽ ക്ലിക്ക് ചെയ്ത് കാണാം

🤣🤣
ReplyDeletePost a Comment