ചാത്തമംഗലം പഞ്ചായത്ത് മുസ്‌ലിം ലീഗ് കൗൺസിൽ സംഗമം നടത്തി


കട്ടാങ്ങൽ : ചാത്തമംഗലം പഞ്ചായത്ത് മുസ്‌ലിം ലീഗ് കൗൺസിൽ സംഗമം കെട്ടാങ്ങൽ സി എച്ച് സൗധത്തിൽ വെച്ച് ചേർന്നു. വോട്ടർപട്ടികയിൽ വോട്ട് ചേർക്കുന്ന പ്രവർത്തനം ഊർജിതപ്പെടുത്തുവാനും കുടുംബശ്രീ യൂണിറ്റുകൾ ശക്തിപ്പെടുത്തുവാനും വേണ്ട നടപടികൾ സ്വീകരിക്കുവാൻ തീരുമാനിച്ചു.




 നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ മൂസ മൗലവി സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എൻ. എം. ഹുസൈൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ പി ഹമീദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എൻ പി ഹംസ മാസ്റ്റർ ആമുഖഭാഷണം നടത്തി.ട്രഷറർ ഒ.ഹുസൈൻ,ടി പി മുഹമ്മദ്,സി മരക്കാരുട്ടി, എ കെ മുഹമ്മദലി,എ കെ ഷൗക്കത്ത്,അഹമ്മദ്കുട്ടി അരയൻകോട്,ടി.ടി അബ്ദുള്ള,എ കെ ഇബ്രാഹിം ഹാജി, ഉമ്മർ വെള്ളലശ്ശേരി,ഇ.പി അസീസ് സംസാരിച്ചു. സെക്രട്ടറി പി.ടി അബ്ദുല്ല മാസ്റ്റർ നന്ദി പറഞ്ഞു.
 ഫോട്ടോ: ചാത്തമംഗലം പഞ്ചായത്ത് മുസ്‌ലിം ലീഗ് കൗൺസിൽ സംഗമം നിയോജകമണ്ഡലം പ്രസിഡണ്ട് കെ മൂസ മൗലവി ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post
Paris
Paris