കോഴിക്കോട് : ജില്ലയിലെ വിവിധ സ്കൂളുകളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലെെനായി നർവഹിച്ചു
ഈസ്റ്റ്ഹിൽ ജി.എച്ച്.എസ്.എസ് കെട്ടിട നിർമ്മാണ ഉദ്ഘാടനം ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഓൺലെെനായി അദ്ധ്യക്ഷത വഹിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ശിലാഫലകം അനാഛാദനം ചെയ്തു. കിഫ്ബി പദ്ധതിയിൽ ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിട നിർമ്മാണം. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രേഖ സി, കൗൺസിലർ എൻ. ശിവപ്രസാദ്, മുൻ എം.എൽ.എ എ. പ്രദീപ് കുമാർ, മുൻ കൗൺസിലർ ടി കൃഷ്ണ ദാസ് തുടങ്ങിയവർ പ്രസംഗിച്ചു. പെരിങ്ങൊളം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് വേണ്ടി പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ പി.ടി.എ റഹീം എം.എൽ.എ ശിലാഫലക അനാഛാദനം നടത്തി.കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 3.9 കോടി രൂപ ചെലവിലാണ് സ്കൂളിന് വേണ്ടി പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പരിപാടിയോടനുബന്ധിച്ച് വിവിധ മേഖലകളിൽ ശ്രദ്ധേയ നേട്ടം കൈവരിച്ചവർക്കും ഉന്നത വിജയം നേടിയവർക്കും പി.ടി.എ നൽകുന്ന മൊമെന്റോ എം.എൽ.എ വിതരണം ചെയ്തു
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പി മാധവൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പ്രീതി അമ്പാഴക്കുഴിയിൽ, പി സുഹറ, പ്രിൻസിപ്പൽ എൻ ഇന്ദു തുടങ്ങിയവർ പ്രസംഗിച്ചു. പി.ടി.എ പ്രസിഡന്റ് പി റഷീദ് സ്വാഗതവും സ്വാഗതസംഘം ജോയിന്റ് കൺവീനർ വി അഷ്റഫ് നന്ദിയും പറഞ്ഞു.കിഫ്ബി ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് അഴിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇരു നിലകെട്ടിടം നിർമിച്ചത്. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ കെ.കെ.രമ എം.എൽ.എ ശിലാഫലകം അനാഛാദനം ചെയ്തു. വിരമിക്കുന്ന അദ്ധ്യാപിക ടി എച്ച് ശോഭയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, ജില്ലാ പഞ്ചയാത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൻ .എം വിമല, നിഷ പുത്തൻപുരയിൽ, രമ്യ കരോടി, പി ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.ചെറുവണ്ണൂർ ജി.വി.എച്ച്.എസ് സ്കൂളിലെ പുതിയ യു.പി ബ്ലോക്ക് കെട്ടിട ഉദ്ഘാടന ചടങ്ങിൽ മുൻ എം.എൽ.എ വി.കെ.സി മമ്മദ് കോയ ശിലാഫലകം അനാഛാദനം ചെയ്തു. കോർപ്പറേഷൻ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സി രാജൻ അദ്ധ്യക്ഷത വഹിച്ചു. പുതിയ യു.പി ബ്ലോക്ക് കെട്ടിടം കിഫ്‌ബി ഫണ്ടും എം.എൽ.എ ഫണ്ടും ചേർന്ന് 3.74 കോടി രൂപ ചെലവഴിച്ചാണ് പണികഴിപ്പിച്ചത്. 16 ക്ലാസ് മുറികളുണ്ട്. പ്രധാനദ്ധ്യാപകൻ ദിലീപ്കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഭാനുപ്രകാശ് നന്ദിയും പറഞ്ഞു

Post a Comment