കട്ടാങ്ങൽ : മുസ്ലീം പെൺകുട്ടികളുടെ മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് പുതിയ മാതൃകകൾ രചിച്ച് അൽഖമർ ഹാദിയ വിമൺസ് അക്കാദമി. കാമ്പസിൽ നിന്ന് ഭൗതിക പഠനത്തോടൊപ്പം ഹാദിയ കോഴ്സ് പൂർത്തിയാക്കിയ 63 വിദ്യാർത്ഥിനികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു .
രണ്ടാമത്തെ കോൺവെക്കേഷൻ ചടങ്ങിൽ അൽഖമർ ഡയറക്ടർ എ പി അൻവർ സാദിഖ് സഖാഫി അധ്യക്ഷത വഹിച്ചു. SYS സ്റ്റേറ്റ് ഉപാധ്യക്ഷൻ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അനുഗ്രഹ പ്രഭാഷണം നടത്തി. ഒഎം അബൂബക്കർ ഫൈസി,അബ്ദുറഹ്മാൻ സഖാഫി,സിപി ഉമർ മുസ്ലിയാർ,കുട്ടിഹസൻ മാസ്റ്റർ,അബ്ദുല്ല മാസ്റ്റർ,അബ്ദുറഹ്മാൻ മൗലവി എന്നിവർ സംബന്ധിച്ചു.
നേരെത്തെ നടന്ന പൂർവ്വ വിദ്യാർത്ഥിനികളുടെ അലുംനി മീറ്റിൽ
റഷീദ് ലത്വീഫി,മുസ്തഫ സഖാഫി,ജുനൈദ് സഖാഫി,പ്രേമലത ടീച്ചർ എന്നിവർ സംസാരിച്ചു


Post a Comment