കൂളിമാട്: കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ നിർമാണം പൂർത്തിയായി. പാലത്തിന്റെ അവസാന മിനുക്കുപണികളും അവസാനിച്ചു. മെയ് 31ന് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
25 കോടി രൂപ നിർമ്മാണച്ചെലവുള്ള പാലത്തിന് 309 മീറ്റർ നീളവും 11 മീറ്റർ വീതിയുമാണുള്ളത്. പാലത്തിന് ഇരുഭാഗത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയുണ്ട്. 35 മീറ്റർ നീളത്തിലുള്ള ഏഴ് സ്പാനുകളും 12 മീറ്റർ നീളത്തിലുള്ള 5 സ്പാനുകളുമായി ഇൻറഗ്രേറ്റഡ് സ്ട്രക്ചർ രീതിയിലാണ് നിർമാണം.

Post a Comment