നിരോധിത പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ :-
സംസ്ഥാന സർക്കാറിൻ്റെയും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെയും ഉത്തരവ് പ്രകാരം കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ നിരോധിത പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ, കവറുകൾ, പ്ലേറ്റുകൾ, ഗ്ലാസുകൾ, ഡിസ്പോസിബിൾ പ്ലേറ്റുകൾ, തെർമോകോൾ ഉൽപന്നങ്ങൾ എന്നിവയുടെ സംഭരണം, വിതരണം എന്നിവ നടത്താൻ പാടുള്ളതല്ല. ഇത്തരം നിരോധിത വസ്തുക്കൾ ഉപയോഗിക്കുകയോ, വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുകയും പിഴ ഉൾപ്പെടെയുള്ള ( 10,000 രൂപ മുതൽ 50,000 രൂപ വരെ) നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതാണ്.
പൊതു സ്ഥലങ്ങളിലേക്കോ നീരുറവകളിലേക്കോ തോട്, പുഴ എന്നിവിടങ്ങളിലേക്കോ ഡ്രൈനേജിലേക്കോ മാലിന്യങ്ങൾ വലിച്ചെറിയുന്നതും ഒഴുക്കിവിടുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു. പ്ലാസ്റ്റിക്ക് കാരിബാഗുകൾ, പ്ലാസ്റ്റിക്ക് കോട്ടിങ്ങുള്ള പേപ്പർ കപ്പുകൾ, ബൗളുകൾ, പേപ്പർ വാഴയില,500 മില്ലി ലിറ്റർ താഴെയുള്ള കുടിവെള്ള ബോട്ടിലുകൾ എന്നിവ നിരോധിച്ചവയാണ്.
ഹരിത കർമസേന :-
എല്ലാമാസവും ഒരു തവണ ഹരിത കർമസേന വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൻ നിന്നും അജൈവ മാലിന്യം ശേഖരിക്കുന്നതാണ് .വീടുകളിൽ നിന്നുള്ള യൂസർ ഫീ50 രൂപയും സ്ഥാപനങ്ങളിൽ നിന്ന് 100 രൂപയുമാണ് യൂസർ ഫീ. അതികമായി വരുന്ന ഓരോ ചാക്കി നും അതികചാർജ്ജ് ഈടാക്കുന്നതാണ്.ഹരി തകർമസേനക്ക് യൂസർ ഫീ നൽകാത്തവർക്ക് ബഹു. ഹൈക്കോടതി ഉത്തരവുള്ളതിനാൽ നോട്ടീസ് നൽകാൻ തിരുമാനിച്ചിട്ടുണ്ട്.
ലൈസൻസ്
പഞ്ചായത്ത് പരിധിയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ അടിയന്തിരമായി ലൈസൻസ് എടുത്ത് നിയമപരമായി പ്രവർത്തിക്കേണ്ടതാണ്
അടുത്ത ദിവസങ്ങളിൽ പഞ്ചായത്ത് പരിധിയിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർ, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരുടെ സംയുക്ത പരിശോധന ഉണ്ടായിരിക്കും.നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണ് .
പ്രസിഡണ്ട് സെക്രട്ടറി
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്

Post a Comment