ചെറുവാടി ഖിലാഫത്ത് സ്‌റ്റേഡിയം ഉത്സവ ലഹരിയിൽ : ഫിറോസ് സ്മൃതി ഫുട്ബോൾ ടൂർണ്ണമെൻ്റ് സെമി ഫൈനലിന് ഇന്ന് തുടക്കം


ചെറുവാടി : ആവേശകരമായ ഫിറോസ് സ്മൃതി കാൽപന്ത് ഉത്സവങ്ങളുടെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പിന്നിട്ടതോടെ ചെറുവാടി ഗ്രീൻ ഫീൽഡ് ഖിലാഫത്ത് സ്റ്റേഡിയം ഇന്ന് സെമി ഫൈനൽ മത്സരം ആരംഭിക്കുന്നതോടെ ഗ്രാമം ആവേശത്തിന്റെ കൊടുമുടിയിലാവും. ഇന്ന് രാത്രി 8.30നാണ് സെമി ഫൈനൽ ആരംഭിക്കുന്നത്.. രണ്ടാമത് ഫിറോസ് സ്മൃതി ഫുട്ബോൾ നാടും നാട്ടുകാരും ഉത്സവ ലഹരിയോടെ ഏറ്റെടുത്ത ക്വാർട്ടർ മത്സരങ്ങൾ മികച്ച നിലവാരത്താൽ വാശിയും ആവേശം നിറഞ്ഞതായിരുന്നു. 




ഒരു ടീമിന്റെ വിജയത്തിനായി നെഞ്ചിടിപ്പോടെ ആർപ്പ് വിളിച്ചും ആവേശ കടൽ തീർത്ത ദിനങ്ങളാണ് കടന്ന് പോവുന്നത്. ഫുട്‌ബോളിനെ നെഞ്ചിലേറ്റിയ ഗ്രാമത്തിന് മത്സരങ്ങളോടൊപ്പം വൈവിധ്യങ്ങളായ പരിപാടികൾക്ക് കുടി വേദിയാവുകയാണ്. ചുള്ളിക്കാപറമ്പ് ടൗൺ യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന ഫിറോസ് സ്‌മൃതി ഫുട്‌ബോൾ മേളക്ക് ഏബിൾ ഇന്റർനാഷണൽ ഗ്രൂപ്പും എ എഫ് 
ഇന്റർനാഷണൽ അബൂദാബിയും സ്പോൺസർ ചെയ്യുന്ന ടൂർണമെന്റിലെ വിജയികൾക്ക് ഖത്തർ കെ എം സി സി തിരുവമ്പാടി മണ്ഡലം കമ്മിറ്റി നല്കുന്ന പ്രൈസ് മണിയും രണ്ടാം സ്ഥാനക്കാർക്ക് യു.എ.ഇ, കെ എം സി സി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി ഏർപ്പെടുത്തിയ പ്രൈസ് മണിയും നൽകും .സംഭാവന കൂപ്പണിലൂടെ നടക്കുന്ന നറുക്കെടുപ്പിലെ വിജയികൾക്ക് ദിവസേന സൈക്കിൾ അടക്കം ഏഴ് വിലപിടിപ്പുളള സമ്മാനങ്ങൾ നൽകുന്നതും മത്സരങ്ങളുടെ മാറ്റ് വർദ്ധിപ്പിക്കുന്നു. കാൽപന്ത് കളിയിൽ ഗ്രാമീണ ചാരുതയിൽ ആവേശ കൊടുമുടി തീർക്കുന്ന ഇരു ടീമുകളാണ് ഇന്ന് സൈമി ഫൈനലിൽ മാറ്റുരുക്കുന്നത്. ടൗൺ ടീം കൊടിയത്തൂർ & ചാലഞ്ചേഴ്സ് ചെറുവാടിയുമായി മത്സരിക്കുന്നു

Post a Comment

Previous Post Next Post
Paris
Paris